Latest News

മറിയത്തെ ചേര്‍ത്ത് പിടിച്ച് മമ്മൂക്ക; തന്റെ കൊച്ചപ്പയാണെന്നാകും മറിയം കരുതിയതെന്ന് ആരാധകര്‍

Malayalilife
മറിയത്തെ ചേര്‍ത്ത് പിടിച്ച് മമ്മൂക്ക; തന്റെ കൊച്ചപ്പയാണെന്നാകും മറിയം കരുതിയതെന്ന് ആരാധകര്‍

ലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയുടെ പുതിയ ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് ലൊക്കേഷന്‍ സ്റ്റില്‍ ആണ്  കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചത്. മുടി നീട്ടി വളര്‍ത്തി ചുളളന്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂക്കയുടെ ചിത്രം കണ്ട് അതിരപ്പളളിയുടെ സൗന്ദര്യം പോയ നിമിഷം എന്നാണ് ആരാധകര്‍ പറഞ്ഞത്. നിമിഷ നേരം കൊണ്ടാണ് മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളത്തിലെ യുവതാരങ്ങളിലും പലരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മമ്മൂക്കയുടെ യൂത്തന്‍ ലുക്കിലെ ചിത്രം എത്തിയതിനു പിന്നാലെ മകന്‍ ദുല്‍ഖറിന്റെയും ഭാര്യ അമാലിന്റെയും കിടിലന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഒരു വിവാഹ വേദിയില്‍ അമാലും ദുല്‍ഖറും ഒരുമി്ച് നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറലായത്.

അതിനു പിന്നാലെ ഇപ്പോഴിതാ മമ്മൂക്കയുടെ മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയ നെഞ്ചേറ്റിക്കഴിഞ്ഞു. കൊച്ചുമകള്‍ മറിയം അമീറ സല്‍മാനോടൊപ്പമുള്ള മമ്മൂട്ടിയുടെ ഈ ക്യൂട്ട് ചിത്രം മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ്. ചിത്രത്തില്‍, ഉപ്പൂപ്പയുടെ മടിയിലിരിക്കുകയാണ് കുഞ്ഞ് അമീറ. നിറ ചിരിയോടെ കുഞ്ഞു മാലാഖയെ തന്നോടു ചേര്‍ത്തു പിടിച്ചിരിക്കുകയാണ് മമ്മൂക്ക.കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു വിവാഹചടങ്ങിനിടെ അമാലിന്റെ ഒക്കത്തിരിക്കുന്ന മറിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. മകളുടെ കൂടെയുളള ചിത്രങ്ങളും വീഡിയോകളും ദുല്‍ഖര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മറിയം എത്തിയതോടെ തന്റെയും വാപ്പയുടെയും ജീവിതചര്യകള്‍ വരെ മാറിയെന്ന് മുന്‍പ് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂക്കയുടെ മടിയിലിരിക്കുന്ന കുഞ്ഞുമറിയം ഇത് തന്റെ കൊച്ചാപ്പയാണെന്ന് കരുതിയിട്ടുണ്ടാവും എന്നൊക്കെയാണ് ആരാധകര്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. 


 

Mamookka with grand daughter Mariyam Ameera Salman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES