Latest News

ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാല്‍ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീര്‍ച്ചയായും വരും; പേരന്‍പിന്റെ രണ്ടാമത്തെ പ്രൊമോ വീഡിയോ ഹിറ്റാകുന്നു

Malayalilife
  ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാല്‍ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീര്‍ച്ചയായും വരും; പേരന്‍പിന്റെ രണ്ടാമത്തെ പ്രൊമോ വീഡിയോ ഹിറ്റാകുന്നു

മ്മൂട്ടി വിസ്മയ പ്രകടനം കാഴ്ച വെക്കുന്ന 'പേരൻപി'ന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നു. ദേശീയ പുരസ്‌കാര ജേതാവ് റാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 1ന് തീയേറ്ററുകളിലെത്താനൊരുങ്ങവേയാണ് പുതിയ വീഡിയോയും പുറത്ത് വിട്ടിരിക്കുന്നത്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം.ഓൺലൈൻ ടാക്‌സി ഡ്രൈവർ അമുദൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്.

''ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീർച്ചയായും വരും.'' എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു. കട്രത് തമിഴും തങ്കമീൻകളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം. പ്രദർശിപ്പിച്ച എല്ലാ വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും.

റോട്ടർഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തർദേശീയ പ്രീമിയർ. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിലായിരുന്നു. കേരളത്തിൽ വിതരണത്തിനെത്തി ക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്.

Read more topics: # Peranbu,# Mamookka,# promo
Peranbu mammookka movie latest promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക