ഷൂട്ടിങ് പുരോഗമിക്കവേ നിരവധി വിവാദങ്ങളാണ് മമ്മൂട്ടി ചിത്രം മാമാങ്കത്തെ ചൊല്ലി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നിന്നും യുവ നടന്‍ ധ്രുവനെ മാറ്റിയതായിരുന്നു ആദ്യത്തെ പ്രശ്‌നം. പിന്നീട് സംവിധായകനെയും ക്യാമറാമാനെയുംമൊക്ക മാറ്റിയതായി വാര്‍ത്തകളെത്തിയിരുന്നു.മറ്റൊരു കഥാപാത്രത്തിനും ഡേറ്റ് നല്‍കാതെ ധ്രുവന്‍ പരിശീലിച്ചെന്നും എന്നാല്‍ പിന്നീട് തന്നെ ആ റോളില്‍ നിന്നും മാറ്റുകയായിരുന്നുവെന്നുമാണ് ധ്രുവന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് താന്‍ മാമാങ്കത്തില്‍ ഉണ്ടെന്ന് ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ ധ്രുവനെ മാറ്റി ഉണ്ണിമുകുന്ദനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായി. എന്നാല്‍ മാമാങ്കത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കിയിരിക്കയാണ്.
പുതുവര്‍ഷത്തിലെ തന്റെ ആദ്യചിത്രം മാമാങ്കമാണെന്നും ഇതുവരെ ചെയ്തിട്ടുള്ളതില്‍ നിന്നും വ്യത്യസ്ഥവും ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ് ചിത്രത്തിലെ കഥാപാത്രമെന്നും ഉണ്ണി മുകുന്ദന്‍ ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ചിത്രീകരണമാരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി ശാരീരികമായി ചില തയ്യാറെടുപ്പുകളും തുടങ്ങി.മമ്മൂക്കയുമായി ചേര്‍ന്ന് അഭിനയിക്കാന്‍ അവസരം ലഭിച്ചതും ഏറെ സന്തോഷകരമാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് വെളിപ്പെടുത്തിയപ്പോള്‍ പലരും ചോദിച്ചു ധ്രുവന്റെ റോളാണോ ചെയ്യുന്നത്, എന്താ ധ്രുവനെമാറ്റിയത് എന്നൊക്കെ. വാസ്തവത്തില്‍ ഇതേക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും ഉണ്ണി പറഞ്ഞു.
ഇതുവരെ എന്തൊക്കെ സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നര വര്‍ഷം മുമ്പ് മാനേജര്‍ തലത്തിലുള്ളവര്‍ എന്നേ സമീപിച്ചിരുന്നു.അന്നേ ഡേറ്റ് പ്രശ്‌നമായിരുന്നു.ഇപ്പോള്‍ അവര്‍ വീണ്ടും സമീപിച്ചു. സ്‌ക്രിപ്റ്റ് വായിച്ചു. കഥയും കഥാപാത്രവും ഇടഷ്ടപ്പെട്ടു. തുക സംബന്ധിച്ചും ധാരണയായി. മൂന്ന് മാസത്തേ ഡേറ്റും നല്‍കി. ഇന്നുവരെ എന്റെ അറവില്‍ സംവിധായകന്‍ സജിവ് പിള്ള തന്നെയാണെന്നും ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ എന്തൊക്കെ ചിത്രീകരിച്ചു എന്ന് താന്‍ സിനിമയുമായി ബന്ധപ്പെട്ട ആരോടും അന്വേഷിച്ചിട്ടില്ല. അതെക്കുറിച്ച് അറിയാന്‍ താല്‍പര്യം തോന്നിയിട്ടുമില്ല. ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുക എന്നതില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത് .അതാണ് എന്റെ രീതിയെന്നും ഉണ്ണി പറയുന്നു. ചിത്രത്തിന്റെ സംവിധായകന്‍ മാറി, മാറുന്നു എന്നിങ്ങിനെയുള്ള വാര്‍ത്തകള്‍ പല മാധ്യമങ്ങളിലും കണ്ടു. ഇതേക്കുറിച്ച് പലരും തന്നോടും ചോദിച്ചെന്നും. സിനിമയുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചവരാരും അത്തരത്തിലൊരുവിവരം പങ്കുവച്ചിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. അതു കൊണ്ട് സംവിധായകന്‍ സജിവ് പിള്ള തന്നെയായിരിക്കുമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ലൊക്കേഷനില്‍ ചെന്നാല്‍ മാത്രമേ ഇക്കാര്യം നേരില്‍ സ്ഥിരീകരിക്കാനാവു എന്നും ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മിഖായേല്‍ ആണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ജനുവരി 18-ന് റിലീസ് ചെയ്യും. ഇതില്‍ വില്ലന്‍ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂക്ക നായകനായ മാസ്റ്റര്‍ പീസിലും ലാലേട്ടന്‍ നായകനായ ജനത ഗാരേജിലും വില്ലന്‍ വേഷം ചെയ്തിരുന്നത് ശ്രദ്ധിക്കപ്പെട്ടു എന്നാണ് മനസ്സിലായിട്ടുള്ളത്. സ്ഥിരം വേഷങ്ങളില്‍ നിന്നുമൊരുമാറ്റം അനുഭവപ്പെടുന്നുണ്ട്. വ്യസ്ത കഥാപാത്രങ്ങള്‍ എനിക്ക് നല്‍കാന്‍ സംവിധായകര്‍ തയ്യാറാവുന്നു. കരിയറിലെ ശുഭസൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. 2018 ഒരുപാട് പാഠങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്.ഇനി ഓരോ ചുവടുവയ്പും ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാവും-ഉണ്ണി നയം വ്യക്തമാക്കി.