Latest News

നായകനെ ചുംബിക്കണമെന്ന അവരുടെ ആവശ്യം നിരസിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം; അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്യാനും എന്നെ കിട്ടില്ല; തുറന്നടിച്ച് നടി മഡോണ സെബാസ്റ്റ്യന്‍

Malayalilife
നായകനെ ചുംബിക്കണമെന്ന അവരുടെ ആവശ്യം നിരസിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം; അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്യാനും എന്നെ കിട്ടില്ല; തുറന്നടിച്ച് നടി മഡോണ സെബാസ്റ്റ്യന്‍

ലയാളം സിനിമാ രംഗത്ത് അടക്കം കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ് ഇത്. മലയാള സിനിമയിലെ പുതുമുഖ നടിമാരെല്ലാം തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരാണ്. അതേ സമയം അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ നോ പറയാനും ആരും മടിക്കാറില്ല. അക്കൂട്ടത്തിലാണ് നടി മഡോണ സെബാസ്റ്റ്യനും. തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ അഹങ്കാരിയാക്കി മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയുമായാണ് മഡോണ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അഹങ്കാരമാണെന്നും സംവിധായകരെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചരണങ്ങളെ തള്ളിയാണ് മഡോണ രംഗത്തെത്തിയത്   എന്തുകൊണ്ടാണ് താന്‍ അഹങ്കാരിയായതെന്നാണ് നടി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. അതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും നടി വെളിപ്പെടുത്തുന്നു.

ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്ന്  പറഞ്ഞാല്‍ അത്തരം സിനിമകള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ലെന്നും മഡോണ വ്യക്തമാക്കി. ആസിഫ് അലിയ്ക്കൊപ്പമുള്ള ഇബ്ലീസ് എന്ന ചിത്രമായിരുന്നു മഡോണയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആസിഫിന്റെ കാമുകിയായി ഫിദ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ അവതരിപ്പിച്ചിരുന്നത്. ആസിഫിനൊപ്പം തന്നെ ശ്രദ്ധേയമായ പ്രകടനമായിരുന്നു മഡോണയും ചിത്രത്തില്‍ നടത്തിയിരുന്നത്.

Read more topics: # Madonna Sebastian,# Standpoint
Madonna Sebastian,Standpoint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക