സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന ഒരാളാണ് താന്‍; സംവിധായകനെ പൂര്‍ണമായി വിശ്വസിക്കുന്ന നടനല്ല; ആരുടേയും ഇഷ്ടം പിടിച്ചുപറ്റുക എന്റെ ഉദ്ദേശമല്ല; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

Malayalilife
സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന ഒരാളാണ് താന്‍; സംവിധായകനെ പൂര്‍ണമായി വിശ്വസിക്കുന്ന നടനല്ല; ആരുടേയും ഇഷ്ടം പിടിച്ചുപറ്റുക എന്റെ ഉദ്ദേശമല്ല; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

 സ്വന്തം നിലപാടുകള്‍ തുറന്ന് പറഞ്ഞിട്ടുള്ള ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് പൃഥ്വിരാജ്. സംവിധാന രംഗത്തേക്ക് ചുവടുവെച്ച് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് താരം ഇപ്പോള്‍. സിനിമ തന്റെ പാഷനാണെന്നും അഭിനയം ഇഷ്ടമാണെങ്കിലും സംവിധാനത്തിനു തന്നെയാണ് താന്‍ മുന്‍ഗണന നല്‍ക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കിയത്. ആരുടേയും ഇഷ്ടം പിടിച്ചുപറ്റുക തന്റെ ഉദ്ദേശമല്ലെന്നും  വിശ്വസിക്കുന്ന കാര്യങ്ങളാണ് പറയുന്നതും ചെയ്യുന്നതും, സംവിധാനം ഒരാളുടെ ജീവിതത്തിലെ വലിയ കാര്യങ്ങളിലൊന്നാണ് മോഹന്‍ലാലിനെപ്പോലൊരു നടനെകൊണ്ട് അഭിനയിപ്പിക്കുന്നത് ഒരു സ്വപ്നം പോലെയാണെന്നും പൃഥ്വി പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കണമെന്ന് മുമ്പ് പറഞ്ഞിരുന്ന് നിലപാടില്‍ ഒരു മാറ്റവും ഇല്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് ലോകസിനിമയിലെ തന്നെ മികവുറ്റ താരങ്ങളാണ് മറ്റാര്‍ക്കുമില്ലാത്ത രണ്ട് സാധ്യതകള്‍ കൂടി അവര്‍ക്കുണ്ട് കാണാന്‍ ഉഷാറുള്ള പ്രായമേറിയ ആളായോ അത്രത്തോളം ഉഷാറില്ലാത്ത ചെറുപ്പക്കാരനായോ അഭിനയിക്കാംമെന്നും പൃഥ്വി പറയുന്നു.

മലയാള സിനിമയില്‍ ശക്തരായ നായികാ കഥാപാത്രങ്ങളുടെ കുറവുണ്ട്. പക്ഷേ അത് വളരെ സ്വാഭാവികമായി കൃത്രിമത്വമില്ലാതെ സംഭവിക്കേണ്ട ഒന്നാണ്. പ്രസ്താവനകള്‍ പറയിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന നായിക കഥാപാത്രങ്ങളല്ല വേണ്ടതെന്ന് തന്നെയാണ് അഭിപ്രായമെന്നും നടന്‍ ചൂണ്ടിക്കാട്ടി. ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം തിരക്കഥ തന്നെയാണ്. എന്നെ അതിശയിപ്പിക്കുന്ന തിരക്കഥയാണോ എന്നതാണ് പ്രധാനം സംവിധായകന്‍ രണ്ടാമത്തെ കാര്യമാണ്. താന്റെ തിരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയിട്ടില്ല ,പക്ഷേ അത് അവതരിപ്പിക്കുന്നതിലെ പോരായ്മകളാണ് പ്രശ്നം. സിനിമ തകരുമ്പോള്‍ പ്രേക്ഷകരെ പഴിക്കുന്നവരെ കണ്ടിട്ടുണ്ട് പ്രേക്ഷകര്‍ സിനിമ മനസിലാക്കിയിട്ടില്ല എന്ന് പറയുന്നവരുണ്ട്, സത്യത്തില്‍ കഥ പറയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് താന്‍ മനസ്സിലാക്കുന്നത്. സംവിധായകനെ പൂര്‍ണമായി വിശ്വസിക്കുന്ന നടനല്ല താന്‍ അഞ്ജലി മേനോന്‍ മാത്രമാണ് ഞാന്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്ന സംവിധായിക 'കൂടെ' ചെയ്യുമ്പോള്‍ അഞ്ജലിയോട് പറഞ്ഞിരുന്നു ഞാനിത് നന്നായി അഭിനയിച്ചാലും മോശമാക്കിയാലും അഞ്ജലിക്കാണ് ഉത്തരവാദിത്തമെന്ന്. 

Read more topics: # Prithviraj ,# standpoint
Prithviraj ,standpoint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES