Latest News

ഏറ്റവും മോശം ഭൂതകാലത്തില്‍ നിന്ന് എന്നെ മോചിപ്പിച്ചു;ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാന്‍  സഹായിച്ചു; നീ എനിക്ക് നല്‍കിയ ഓരോ സ്‌നേഹത്തിനും പറയാന്‍ വാക്കുകളില്ല; എന്റെ സുന്ദരിയായ നല്ല പാതി..! തന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആര്‍ജെ അമന്‍; വൈറലായി പോസ്റ്റ് 

Malayalilife

പ്രശസ്ത ആര്‍ജെ അമന്‍ അടുത്തിടെയാണ് വിവാഹിതനായത്. റീബ റോയിയാണ് വധു. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ചിത്രങ്ങള്‍ അമന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നിലവില്‍ അമനും റീബയും ദുബായിലാണ് താമസിക്കുന്നത്. 

റീബയുടെ പിറന്നാള്‍ ദിനത്തില്‍ അമന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ റീബ നല്‍കിയ പിന്തുണയെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഹൃദയസ്പര്‍ശിയായി കുറിച്ചു. 

'എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍... ഞാന്‍ ഏറ്റവും ആരാധിക്കുന്ന സ്ത്രീ. നീ എനിക്ക് ശരിയായ പാത കാണിച്ച് തന്നു. എന്റെ ഏറ്റവും മോശം ഭൂതകാലത്തില്‍ നിന്ന് എന്നെ മോചിപ്പിച്ചു. ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാന്‍ എന്നെ സഹായിച്ചു. നീ എനിക്ക് നല്‍കിയ ഓരോ സ്‌നേഹത്തിനും ഇന്നും എപ്പോഴും ഞാന്‍ നന്ദിയുള്ളവനാണ്, എന്റെ മനോഹരിയായ നല്ല പാതിക്ക് പിറന്നാള്‍ ആശംസകള്‍.'
 
Read more topics: # അമന്‍
r j amen post about his wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES