Latest News

തമിഴ് നടി ശരണ്യയുടെ ഇളയ മകള്‍ക്ക് വിവാഹം; ഊട്ടിയിലെ വീട്ടില്‍ അത്യാഢംബരമായി ഒരുക്കിയ വിവാഹത്തില്‍ ഡോക്ടറായ ചാന്ദ്‌നിയെ സ്വന്തമാക്കിയത് ഡോ. ഡോണ്‍

Malayalilife
 തമിഴ് നടി ശരണ്യയുടെ ഇളയ മകള്‍ക്ക് വിവാഹം; ഊട്ടിയിലെ വീട്ടില്‍ അത്യാഢംബരമായി ഒരുക്കിയ വിവാഹത്തില്‍ ഡോക്ടറായ ചാന്ദ്‌നിയെ സ്വന്തമാക്കിയത് ഡോ. ഡോണ്‍

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ശരണ്യ പൊന്‍വണ്ണന്‍. ഇപ്പോള്‍ തമിഴ് സിനിമയില്‍ അമ്മ റോള്‍ എന്നാല്‍ ആദ്യം പ്രേക്ഷകര്‍ ഓര്‍ക്കുന്ന മുഖങ്ങളിലൊന്ന് ശരണ്യയുടേതാണ്. ധനുഷ്, അജിത്ത്, വിജയ്, വിക്രം, ശിവകാര്‍ത്തികേയന്‍, ജീവ എന്നിങ്ങനെ താരങ്ങളുടെയെല്ലാം അമ്മയായിട്ടുള്ള ശരണ്യ ധനുഷിന്റെ അമ്മ എന്ന ഐഡന്റിറ്റിയിലാണ് ഏറ്റവും അധികം അറിയപ്പെടുന്നത്. അങ്ങനെ അമ്മ റോളുകളില്‍ തിളങ്ങി നില്‍ക്കുന്ന ശരണ്യ ഇപ്പോഴിതാ, യഥാര്‍ത്ഥ ജീവിതത്തിലും ഒരമ്മയെന്ന നിലയില്‍ മനസു നിറഞ്ഞ് നില്‍ക്കുകയാണ് ഇപ്പോള്‍. അതിനു കാരണം, ഇളയ മകളുടെ കാത്തിരുന്ന വിവാഹം തന്നെയാണ്. രണ്ടു പെണ്മക്കളാണ് ശരണ്യയ്ക്കും ഭര്‍ത്താവ് പൊന്‍വണ്ണനും. ഇപ്പോഴിതാ, ഇളയ മകളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചാന്ദ്നി എന്നാണ് ഇളയ മകളുടെ പേര്. ഊട്ടിയിലെ കുണൂരിലെ ചാന്ദ്നിയുടെ വീട്ടില്‍ വച്ച് അത്യാഢംബരമായി നടത്തിയ വിവാഹമായിരുന്നു നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങ് നടന്നത്. ഇതൊരു റിസോര്‍ട്ടാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ചാന്ദ്നിയും വരനായ ഡോണും ചേര്‍ന്നു വാങ്ങിയ വീടാണിത്. ഊട്ടിയിലെ തണുപ്പിലും മനോഹാരിതയിലും പൊതിഞ്ഞ ഈ സ്ഥലം അത്യാഢംബരമായി ഒരുക്കിയെടുത്താണ് വിവാഹ വേദിയാക്കി മാറ്റിയത്. ചാന്ദ്നിയുടെ ഭര്‍ത്താവ് ഡോണ്‍ ഒരു വിദേശിയാണ്. 

ശരണ്യയുടെ രണ്ടു പെണ്മക്കളും ഡോക്ടറാണ്. ചാന്ദ്നി വിദേശത്താണ് ഡോക്ടറായി ജോലി ചെയ്യുന്നത്. അവിടെ നിന്നും പരിചയപ്പെട്ട് പ്രണയത്തിലായതായിരുന്നു ഡോണുമായി. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും വിവാഹം മംഗളകരമായി നടത്തുകയും ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സന്തോഷം കൊണ്ടും സമാധാനം കൊണ്ടും വിവാഹവേദിയിലുടനീളം നിറഞ്ഞു നില്‍ക്കുകയായിരുന്നു ശരണ്യയും ഭര്‍ത്താവും.

അതേസമയം, മകളുടെ വിവാഹ ശേഷം വികാര നിര്‍ഭരമായാണ് ശരണ്യ പ്രതികരിച്ചത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: രണ്ട് പെണ്‍കുട്ടികളാണ് എനിക്ക്, രണ്ട് പേരും ഡോക്ടര്‍മാരാണ്. അത് ഞാന്‍ വളരെ അഭിമാനത്തോടെ പറയുന്ന ഒന്നാണ്. എനിക്ക് പെണ്‍മക്കള്‍ ഉണ്ടാവണം എന്നത് വലിയ ആഗ്രഹമായിരുന്നു. ആറ് പെണ്‍മക്കള്‍ വേണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പഠിക്കുന്ന കാലത്തേ ഞാന്‍ അമ്മയോട് പറയുമായിരുന്നു, കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ആറ് പെണ്‍കുട്ടികളെ പ്രസവിക്കും എന്ന്. എന്നാല്‍ എന്റെ നിര്‍ഭാഗ്യം, എനിക്ക് കല്യാണമാവുന്നതിന് മുന്‍പേ അമ്മ മരണപ്പെട്ടു. എനിക്ക് സഹോദരിമാര്‍ ആരുമില്ല, അതുകൊണ്ട് തന്നെ പ്രസവിച്ചാല്‍ സഹായത്തിനായിട്ട് ആരുമില്ല. അതുകൊണ്ട് മാത്രം, പേടിച്ചിട്ട് രണ്ട് പ്രസവത്തോടെ നിര്‍ത്തി, ഇല്ലെങ്കില്‍ ഉറപ്പായിട്ടും എനിക്ക് ആറ് കുട്ടികള്‍ ഉണ്ടാവുമായിരുന്നു, അതായിരുന്നു എന്റെ ടാര്‍ഗെറ്റ്.

പെണ്‍മക്കള്‍ ജനിച്ചു, പെണ്‍മക്കളെ മാത്രമാണ് ഇഷ്ടം എന്ന് പറഞ്ഞ് ജീവിക്കുമ്പോഴാണ് സിനിമയില്‍ എനിക്ക് നായകന്മാരുടെ അമ്മയാകാനുള്ള അവസരങ്ങള്‍ വന്നത്. നായികമാരെക്കാള്‍ നായകന്മാരുടെ അമ്മ വേഷങ്ങള്‍ മാത്രമാണ് കിട്ടിയത്. അങ്ങനേ അഭിനയിച്ച് അഭിനയിച്ച് എനിക്കുള്ളില്‍ ഒരു ആഗ്രഹം ഞാനറിയാതെ തന്നെ വന്നു, ഒരു ആണ്‍കുട്ടി വേണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹം തോന്നുന്നു. പക്ഷേ ഒരുപാട് വൈകിപ്പോയി. അതുകൊണ്ട് പ്രസവിക്കാന്‍ എന്തായാലും ആവില്ല. അതുകൊണ്ട് എന്റെ സിനിമകളിലെ ഹീറോകള്‍ എല്ലാം എനിക്ക് മക്കളെ പോലെ തന്നെയാണ്. ഇപ്പോള്‍ മകനെ പോലെ മരുമകനെയും കിട്ടി എന്നാണ് ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞത്.

saranya ponvannan Daughter wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES