സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ ചിലർ തന്റെ പേരിൽ നടത്തുന്നത് വ്യാജ പ്രചാരണമെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. 'എന്റെ വോട്ട് ഇക്കുറി അയ്യന് വേണ്ടി...' എന്ന് കുറിപ്പോടെ തന്റെ ചിത്രം സഹിതം പ്രചരിക്കുന്നതുമായി ഒരു ബന്ധവുമില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജയചന്ദ്രൻ അറിയിച്ചത്.
തന്റെ മതം സംഗീതമാണ്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഒപ്പം അയ്യപ്പസ്വാമി വിശ്വാസിയുമാണ്. എവിടെയും അത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ജയചന്ദ്രൻ വ്യക്തമാക്കി.
എം ജയചന്ദ്രന്റെഫേസ്‌ബുക്ക് പോസ്റ്റ്