Latest News

ദുല്‍ഖര്‍ സല്‍മാന്‍-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍;ടൈറ്റില്‍ ട്രാക്ക് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ പുറത്തുവിടും

Malayalilife
topbanner
 ദുല്‍ഖര്‍ സല്‍മാന്‍-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍;ടൈറ്റില്‍ ട്രാക്ക് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ പുറത്തുവിടും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ലക്കി ഭാസ്‌കര്‍'ന്റെ ടൈറ്റില്‍ ട്രാക്ക് ജൂലൈ 28 ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ പുറത്തുവിടും. സിതാര എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.തെലുഗു, മലയാളം, തമിഴ്, ഹിന്ദി 4 എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബര്‍ 7ന് തീയേറ്ററുകളിലെത്തും. നാഷണല്‍ അവാര്‍ഡ് വിന്നര്‍ ജി വി പ്രകാഷ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. 

'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്.ബാസ്ഖര്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.ദുല്‍ഖറിന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.

Lucky bhaskar title track

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES