Latest News

ദുല്‍ഖര്‍ സല്‍മാന്‍-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍'ന്റെ ഭാഗമാവാന്‍ പ്രേക്ഷകര്‍ക്ക് അവസരം; 'മിണ്ടാതെ' ഗാനത്തിന് ചുവടുവെച്ച് റീല്‍സ് കോബറ്റീഷനില്‍ പങ്കെടുക്കാം

Malayalilife
topbanner
ദുല്‍ഖര്‍ സല്‍മാന്‍-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍'ന്റെ ഭാഗമാവാന്‍ പ്രേക്ഷകര്‍ക്ക് അവസരം; 'മിണ്ടാതെ' ഗാനത്തിന് ചുവടുവെച്ച് റീല്‍സ് കോബറ്റീഷനില്‍ പങ്കെടുക്കാം

ചുരുങ്ങിയ കാലയളവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ഭാസ്‌കര്‍'. ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം 'മിണ്ടാതെ' കഴിഞ്ഞ ദിവസം പുറത്തുവിട്ടു. വൈശാഖ് സുഗുണന്‍ വരികള്‍ ഒരുക്കിയ ഗാനം യാസിന്‍ നിസാറും ശ്വേത മോഹനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

നാഷണല്‍ അവാര്‍ഡ് വിന്നര്‍ ജി വി പ്രകാഷ് കുമാര്‍ സംഗീതം പകരുന്ന ഈ ചിത്രം 2024 സെപ്റ്റംബര്‍ 27ന് തീയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഭാഗമാവാന്‍ പ്രേക്ഷകര്‍ക്കൊരു സുവര്‍ണ്ണാവസരം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അതിനായ് ചെയ്യേണ്ടത് ഇത്രമാത്രം, 'മിണ്ടാതെ' ഗാനത്തിന് ചുവടുവെച്ച് #Mindathe & LuckyBaskhar എന്നീ ഹാഷ്ടാഗുകളോടെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് റീല്‍സ് കോബറ്റീഷനില്‍ പങ്കെടുക്കുക. 

'ലക്കി ഭാസ്‌കര്‍' പാന്‍ ഇന്ത്യന്‍ ചിത്രമാണ് എന്നതിനാല്‍ അതത് ഭാഷകളിലെ ?ഗാനത്തിന്റെ പേരും ഹാഷ്ടാ?ഗും വ്യത്യസ്തമാണ്. മലയാളത്തില്‍ #Mindathe & LuckyBaskhar എന്നാണെങ്കില്‍ തെലു?ഗില്‍ SrimathiGaru & LuckyBaskhar, തമിഴില്‍ Kolladhey & #LuckyBaskhar, ഹിന്ദിയില്‍ #Naaraazgi & #LuckyBaskhar എന്നുമാണ് ഹാഷ്ടാഗുകള്‍ നല്‍കേണ്ടത്. 

സിതാര എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായ് മീനാക്ഷി ചൗധരിയാണ് എത്തുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. 'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. 

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.

Mindathe Lucky Baskhar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES