Latest News

ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കട് അട്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍; ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു

Malayalilife
 ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കട് അട്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍; ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു

ന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളില്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുല്‍ഖര്‍ തെലുഗില്‍ 'മഹാനടി', 'സീതാ രാമം' എന്നീ ചിത്രങ്ങളിലൂടെ തെലുഗ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ' ലക്കി ഭാസ്‌കറില്‍' എത്തി നില്‍ക്കുകയാണ് ദുല്‍ഖര്‍. സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ വെങ്കട് അട്‌ലൂരി ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിലെ ആദ്യ ഗാനം ' മിണ്ടാതെ' റിലീസ് ചെയ്തു.

നാഷണല്‍ അവാര്‍ഡ് വിന്നറായ ജി വി പ്രകാഷ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യാസിന്‍ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനസ്സിനെ പൊതിയുന്ന മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. 2024 സെപ്റ്റംബര്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ' ലക്കി ഭാസ്‌കര്‍'. സിതാര എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം തീയേറ്ററുകളില്‍ റിലീസിനെത്തും. പി ആര്‍ ഒ - ശബരി

Mindathe Lyric Video Lucky Baskhar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES