മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സ്വന്തമാക്കി ചിരഞ്ജീവി. ചിരഞ്ജീവി നായകറോളിലെത്തിയ സൈറ നരസിംഹ റെഡ്ഡിയുടെ ഓഡിയോലോഞ്ചിലാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിരഞ്ജീവിയായിരിക്കും ഈ കഥാപാത്രം ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.
ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി.
അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, നയന്‍താര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റാം ചരനാണ്.ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.