ദിലീപ് അറിയാതെ കാവ്യ എങ്ങനെ ഗര്‍ഭിണിയായി.!? കാവ്യ എട്ടുമാസം ഗര്‍ഭിണിയെന്ന് പിതാവ്

Malayalilife
ദിലീപ് അറിയാതെ കാവ്യ എങ്ങനെ ഗര്‍ഭിണിയായി.!? കാവ്യ എട്ടുമാസം ഗര്‍ഭിണിയെന്ന് പിതാവ്

കാവ്യ എട്ടുമാസം ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. പലവട്ടം കാവ്യയുടെ ഗര്‍ഭവാര്‍ത്ത എത്തിയിരുന്നെങ്കിലും അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യയുടെ പിതാവാണ് മകള്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നും കാവ്യ ആലുവയിലെ വീട്ടിലുണ്ടെന്നുമുള്ള കാര്യം മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചത്. അതേസമയം നാലുമാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന് ചോദ്യമുന്നയിച്ചവരോട് ദിലീപ് പ്രതികരിച്ചത് എന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ എന്നാണ്. ഇതാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

കല്യാണം കഴിഞ്ഞ അടുത്തമാസം മുതല്‍ തന്ന കാവ്യ ഗര്‍ഭിണിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നാലുമാസങ്ങള്‍ക്ക് മുമ്പായിരുന്നു ദിലീപ് കാവ്യയുടെ ഗര്‍ഭവാര്‍ത്ത നിഷേധിച്ചത്. ഇപ്പോള്‍ എട്ടുമാസമാണ് കാവ്യക്ക് ആയതെന്നാണ് പിതാവ് വെളിപ്പെടുത്തിയത്. അങ്ങെനെയെങ്കില്‍ കാവ്യ നാലുമാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് ഗര്‍ഭവാര്‍ത്ത ദിലീപ് നിഷേധിച്ചത്. ഈ കള്ളമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ദിലീപ് അറിഞ്ഞുകൊണ്ട് തന്നെ ഗര്‍ഭം തള്ളിക്കളഞ്ഞെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. സത്യമെന്തിനു മറച്ചുവയ്ക്കുന്നെന്നും അതു സന്തോഷപൂര്‍വ്വം തുറന്നുപറഞ്ഞൂടെയെന്നും അവര്‍ ചോദിക്കുന്നു.

അതേസമയം ദിലീപിന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആകാനുള്ള തയ്യാറെടുപ്പിലാണെന്നും കാവ്യയുടെ പിതാവ് വെളിപ്പെടുത്തി. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്. പഠിക്കാന്‍ ചേര്‍ന്നതിനാല്‍ കാവ്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിനൊപ്പം മീനാക്ഷിക്ക് കൂടാനാകില്ലെന്നും മാധവന്‍ പറഞ്ഞു.  കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും നടിയെ ആക്രമിച്ച കേസിലെ വിചാരണ എത്രയും വേഗം തുടങ്ങാനാണ് സാധ്യത. അതിന് മുമ്പ് ഇപ്പോള്‍ കരാറില്‍ ഒപ്പിട്ട സിനിമകളില്‍ എല്ലാം അഭിനയിച്ച് തീര്‍ക്കാനുള്ള തന്ത്രപാടിലാണ് ദിലീപ്.

Read more topics: # Kavya Madhavan,# Dileep,# pregnent
Kavya Madhavan, Dileep, pregnent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES