രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍.മമ്മൂട്ടി , ഐശ്വര്യ റായ്, തബു , അജിത്ത് ,അബ്ബാസ് എന്നീ മള്‍ട്ടിസ്റ്റാര്‍ അണിനിരന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ തല അജിത്തിനുണ്ടായിരുന്ന നായകവേഷം ഐശ്വര്യറായിയുടെ ഇഷ്ടക്കേട് കൊണ്ട് മാറ്റിയതും. മമ്മൂട്ടിയുടെ വാശിയില്‍ അജിത്തിനെ സിനിമയില്‍ നിന്നും മ്ാറ്റാതെ അബ്ബാസിനെ നായകനാക്കി അജിത്തിനെ സഹനടനുമാക്കിയ ഒരു കഥയുണ്ട്.
ഐശ്വര്യ റായ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുന്നത്. പക്ഷേ, നായകന്‍ അജിത്ത് ആണെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. അന്ന് തമിഴ് സിനിമയില്‍ അജിത്തിന്റെ സ്ഥാനം കുറച്ച് പിറകിലായിരുന്നു. അജിത്തിന്റെ നായികയാകാന്‍ കഴിയില്ലെന്ന് ഐശ്വര്യ തീര്‍പ്പ് പറഞ്ഞതോടെ അജിത്തിനെ ഒഴിവാക്കാം എന്നായിരുന്നു സംവിധായകനും നിര്‍മാതാവും തീരുമാനിച്ചത്. എന്നാല്‍ അജിത്തിനെ ഒഴിവാക്കുന്ന വിവരമറിഞ്ഞ മമ്മുട്ടി സംവിധായകനോടും നിര്‍മ്മാതാവിനോടും തന്റെ എതിര്‍പ്പ് അറിയിച്ചു.
'വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല' എന്ന് ശകതമായ ഭാഷയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരിച്ചത്. ഇതേതുടര്‍ന്ന്, കഥയില്‍ ചില അഴിച്ചു പണികള്‍ നടത്തി ഐശ്വര്യ റായ്ക്ക് പകരം തബുവിനെ അജിത്തിന് ജോഡിയാക്കുകയായിരുന്നു. അതേസമയം അജിത്തിന്റെ വേഷം അബ്ബാസും ചെയ്തു. അന്ന് അജിത്തിനേക്കാള്‍ മാര്‍ക്കറ്റ് വാല്യു ഉള്ള നടനായിരുന്നു അബ്ബാസ്. അങ്ങനെയാണ് ഐശ്വര്യയുടെ നായകനായി അബ്ബാസിനേയും തബുവിന്റെ നായകനായി അജിത്തിനേയും സംവിധായകന്‍ തീരുമാനിച്ചത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ ചെറിയ താരങ്ങളെ കൂടി കൈപിടിച്ചുയര്‍ത്തുന്ന മമ്മൂട്ടിയുടെ മഹാമനസ്‌കത ഇപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.