മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും വലിയ ആരാധക പിന്തുണയുളള താരമാണ് മമ്മൂക്ക. പ്രായം കൂടുംതോറും ചെറുപ്പമാകുന്നു എന്നതും കൂടുതല്‍ കഥാമൂല്യമുളള സിനിമകളുടെ ഭാഗമാകുന്നു എന്നതും മമ്മൂക്കയുടെ സവിശേഷതയാണ്. അടുത്തകാലത്ത് റിലീസായ പേരന്‍പ്, യാത്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പേരന്‍പിലെ കഥാപാത്രത്തിന് വലിയ പ്രശംസയാണ് അദ്ദേഹത്തെ തേടിയെത്തിയത്. വെളളിത്തിരയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ആരാധകര്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളോടുളള അദ്ദേഹത്തിന്റെ മനോഭാവവും പെരുമാറ്റവുമെല്ലാം ചര്‍ച്ചയാകാറുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് വലിയ ഫാന്‍സ് പിന്തുണയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. താരങ്ങളെ കളിയാക്കിയും മറ്റുമൊക്കെയുളള പോസ്റ്റുകള്‍ക്ക് ആരാധകര്‍ പൊങ്കാലയും ഇടാറുണ്ട്. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്കയെ വിമര്‍ശിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിനെ പൊങ്കാലയിടുകയാണ് ആരാധകര്‍. താരത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട കെപി നൗഷാദലിക്കെതിരെ വലിയ രീതിയിലാണ് സൈബര്‍ ആക്രമണം ഉയരുന്നത്.
അഭിമന്യുവിന്റെ കുടുംബനിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി. ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഇതായിരുന്നു പോസ്റ്റ്. പോസ്റ്റിനു താഴെ ഫാന്‍സുകാരുടെ അസഭ്യ വര്‍ഷമാണ്. എന്നാല്‍ ആളാവാനും നാലുപേര്‍ അറിയാനുമാണ് ഇത്തരം പോസ്റ്റുകള്‍ ഇടുന്നതെന്നും കമന്റുകളെത്തുന്നുണ്ട്.
ആകെ 200നു താഴെ ലൈക്കും 50 ന് താഴെ കമന്റും കിട്ടിയിരുന്ന ആള്‍ക്ക് വിചാരിച്ചതിലും അധികം ലൈക്കും കമന്റുംനാട്ടുകാര്‍ക്കു പോലും അറിയാത്ത ഒരാളെ നാലാളറിഞ്ഞില്ലെ ഇത്രയേ ആയാളും ഉദ്ദേശിച്ചുള്ളൂവെന്നും അഭിപ്രായങ്ങളുണ്ട്. ഇത്തരം പോസ്റ്റുകള്‍ ഫെയ്മസ് ആകാന്‍ വേണ്ടി മനപ്പൂര്‍വ്വം ഇടുന്നതാണെന്നും കമന്റുകളെത്തുന്നുണ്ട്.
സിനിമയിലും ജീവിതത്തിലും തന്റേതായ നിലപാടുകള്‍ സൂക്ഷിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പരസ്യമായ വിമര്‍ശനത്തിനോ അഭിപ്രായപ്രകടനത്തിനോ മുതിരാറില്ലെന്ന കരുതി താരത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരുടേത്. ജാതിമത വേര്‍തിരിവുകളില്ലാതെയാണ് താരം എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്. ഒരിക്കല്‍ പോലും രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം വ്യ്ക്തമാക്കിയിട്ടില്ല. സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും അഭിനയമാണ് തന്റെ ജോലിയെന്നുമാണ് മമ്മൂട്ടി വ്യക്തമാക്കിയത്. തനിക്ക് നേരിട്ട സൈബര്‍ ആക്രമണവുമായി സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി പറഞ്ഞു.തന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് നൗഷാദ് അലി പറയുന്നു.