Latest News

കേരളത്തില്‍ രണ്ടാംവാരം 350 തിയറ്ററുകളില്‍ പ്രദര്‍ശനം;പഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി' ആദ്യവാര ബോക്‌സ് ഓഫീസ് കളക്ഷന്‍ 800 കോടി

Malayalilife
 കേരളത്തില്‍ രണ്ടാംവാരം 350 തിയറ്ററുകളില്‍ പ്രദര്‍ശനം;പഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി' ആദ്യവാര ബോക്‌സ് ഓഫീസ് കളക്ഷന്‍ 800 കോടി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തില്‍ 800 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ കരസ്ഥമാക്കിയ ചിത്രം കേരളത്തില്‍ നിന്നും മാത്രമായ് നേടിയത് 20 കോടിയാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രം 350 തിയറ്ററുകളിലായാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗംഭീര റെസ്‌പോണ്‍സാണ് ചിത്രത്തിന് ലഭിക്കുന്നത്. കിടിലന്‍ സൗണ്ട് ട്രാക്കും തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്‌കരിച്ച ചിത്രം സമാനതകളില്ലാത്ത തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് സമ്മാനിക്കുന്നത്. സിനിമ നിരൂപകര്‍ ഉള്‍പ്പെടെ സിനിമ കണ്ട ഒരോ പ്രേക്ഷകനും മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്. 

ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.2024 ജൂണ്‍ 27നാണ് ചിത്രം തിയറ്റര്‍ റിലീസ്ചെയ്തത്. 

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്‌കിന്‍'നെ കമല്‍ ഹാസനും 'ക്യാപ്റ്റന്‍'നെ ദുല്‍ഖര്‍ സല്‍മാനും 'റോക്‌സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആര്‍ഒ: ശബരി.

Kalki 2898 AD box office collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES