Latest News

നാലാം വാരത്തിലും നിറഞ്ഞ സദസ്സോടെ പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി'; കേരളത്തില്‍ ഇരുനൂറോളം തിയറ്ററുകളില്‍ പ്രദര്‍ശനം.

Malayalilife
topbanner
 നാലാം വാരത്തിലും നിറഞ്ഞ സദസ്സോടെ പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി'; കേരളത്തില്‍ ഇരുനൂറോളം തിയറ്ററുകളില്‍ പ്രദര്‍ശനം.

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' നാലാം വാരത്തില്‍ ഇരുനൂറോളം തിയറ്ററുകളിലായ് മികച്ച പ്രതികരണങ്ങളോടെ കേരളത്തില്‍ പ്രദര്‍ശനം തുടരുന്നു. 1000 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം 2024 ജൂണ്‍ 27നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. 'ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍'ന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രംഎന്ന പദവി വെറും 15 ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയ 'കല്‍ക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഈ ചിത്രത്തില്‍ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്‌കിന്‍'നെ കമല്‍ ഹാസനും 'ക്യാപ്റ്റന്‍'നെ ദുല്‍ഖര്‍ സല്‍മാനും 'റോക്‌സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആര്‍ഒ: ശബരി.

alki 2898 ad kerala theateR success

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES