Latest News

ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി': കല്‍ക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി; നോട്ടീസ് അയച്ചു

Malayalilife
 ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി': കല്‍ക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി; നോട്ടീസ് അയച്ചു

ബോക്സ് ഓഫീസില്‍ ആയിരം കോടി പിന്നിട്ടതോടെ വിവാദത്തില്‍ കുടുങ്ങി പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി'. സിനിമയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍. സിനിമ മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നുമാണ് ആരോപണം.

ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള കല്‍ക്കി ഭഗവാനെ കുറിച്ചുള്ള അടിസ്ഥാന ആശയത്തെ വരെ സിനിമ മാറ്റിമറിച്ചു. അത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന് എതിരാണ്. മതഗ്രന്ഥങ്ങളോടുള്ള അനാദരവാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ഇത് ഹിന്ദു വിശ്വാസത്തിന്റെ തെറ്റിദ്ധാരണയിലേക്കും തെറ്റായ വ്യാഖ്യാനത്തിലേക്കും തുടര്‍ന്നുള്ള ശോഷണത്തിലേക്കും നയിക്കുമെന്നും ആരോപിക്കുന്നുണ്ട്. ഹിന്ദു ഗ്രന്ഥങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല. തങ്ങളുടെ സനാതന വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല.

കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അഭിഭാഷകന്‍ ഉജ്ജവല്‍ ആനന്ദ് ശര്‍മ്മയും ആരോപിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ കല്‍ക്കി ഭഗവാന്റെ ജനനം ചിത്രീകരിച്ചത് സിനിമയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണമാണ്.

ആശയക്കുഴപ്പത്തിലായ നിരവധി ഭക്തര്‍ സമീപിച്ചതിനാലാണ് പ്രമോദ് കൃഷ്ണന്‍ നിയമനടപടി സ്വീകരിച്ചത് എന്നാണ് ആനന്ദ് ശര്‍മ്മ പറയുന്നത്. അതേസമയം, ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

kalki 2898 ad makers get legal notice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES