Latest News

കാജല്‍ അഗര്‍വാളിന്റെ വിവാഹം ഉടന്‍; വരനാവുക സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാവില്ലെന്ന് നടി; വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമെന്നും തെന്നിന്ത്യന്‍ സുന്ദരി; ബിസിനസുകാരനുമായുള്ള താരത്തിന്റെ പ്രണയം ചര്‍ച്ചയാക്കി ഗോസിപ്പ് കോളങ്ങളും

Malayalilife
കാജല്‍ അഗര്‍വാളിന്റെ വിവാഹം ഉടന്‍; വരനാവുക സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാവില്ലെന്ന് നടി; വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമെന്നും തെന്നിന്ത്യന്‍ സുന്ദരി; ബിസിനസുകാരനുമായുള്ള താരത്തിന്റെ പ്രണയം ചര്‍ച്ചയാക്കി ഗോസിപ്പ് കോളങ്ങളും

കോളിവുഡിലേതുപോലെ തന്നെ മലയാളികളുടെയും പ്രിയതാരമാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ വിവാഹ വാര്‍ത്തയാണ്. വിവാഹത്തെ കുറിച്ചുളള സൂചന നടി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരു ദേശീയ മധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെ കുറിച്ച് താരം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് കാജല്‍ പറഞ്ഞത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും ഉടന്‍ തന്നെ വിവാഹിതയാ കുമെന്നും കാജല്‍ പറഞ്ഞു. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും മാത്രമാണ് കാജല്‍ പറഞ്ഞത്. എന്നാല്‍ ഭാവി വരനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല.

സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ള ആളായിരിക്കണം ഭര്‍ത്താവെന്ന് അടുത്തിടെ ഒരു പരിപാടിയില്‍ കാജല്‍ പറഞ്ഞിരുന്നു. വിവാഹത്തിനെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നതോടെ നടി ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. കമല്‍ഹാസന്‍ ചിത്രമായ ഇന്ത്യ 2 ല്‍ അഭിനയിച്ചു വരുകയാണ് താരം.

Kajal Aggarwal planning to get married soon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES