മലയാളത്തിന്റെ അനശ്വര നടനാണ് സത്യന്‍. ഇപ്പോള്‍ സത്യന്റെ ജീവിതം സിനിമയാകുമ്പോള്‍ നടന്‍ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയിലെത്തുന്നത്. അതേസമയം സത്യന്റെ മേക്കോവറിലുള്ള ജയസൂര്യയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
നടന്‍ സത്യന്‍ അന്തരിച്ച് 48 വര്‍ഷം തികയുമ്പോള്‍ അഭ്രപാളിയില്‍ സത്യനെ വീണ്ടുമെത്തിക്കാന്‍ ഒരുങ്ങുന്നത് ഫ്രൈഡെ ഫിലീംസ് ആണ്. നായകനാകാന്‍ ജയസൂര്യക്ക് നറുക്ക് വീണപ്പോള്‍ നായിക ആകുന്നത് ആന്‍ ആഗസ്റ്റിനാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സത്യനായി മേക്കപ്പിട്ട ജയസൂര്യയുടെ ചിത്രമാണ്. അവിശ്വസിനീയമായ സാദൃശ്യമാണ് ഈ ചിത്രത്തില്‍ സത്യനുമായി ജയസൂര്യക്കുള്ളത്. പല താരങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിത്രം പങ്കുവയ്ക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് പാളയത്തുള്ള സത്യന്റെ കല്ലറയില്‍ പ്രാര്‍ഥിച്ചും പൂക്കളര്‍പ്പിച്ചും ശേഷമാണ് സിനിമയെ പറ്റിയുള്ള വിശദാംശങ്ങള്‍ വിജയ് ബാബുവും ജയസൂര്യയും പങ്കുവച്ചത്.
ഇന്നലെ തിരവനന്തപുരം വിജെടി ഹാളില്‍ നടന്ന സത്യന്‍ അനുസ്മരണത്തില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. നവാഗതനതായ "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .സത്യന്റെ മക്കള്‍ അടങ്ങുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. നായികയാകുന്ന നടി ആന്‍ ആഗസ്റ്റിനും ചടങ്ങിലെത്തി.