വിജയ് ബാബു ജയസൂര്യ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം വീണ്ടുമെത്തുന്നു. മികച്ച തീയേറ്റര്‍ വിജയം നേടിയ ആട്-2ന് ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ജയസൂര്യയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കിപെന്നിന്റെ സംവിധായകരില്‍ ഒരാളായ റോജിന്‍ തോമസ് ആണ്. ജയസൂര്യ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ പേര് ഹോം എന്നാണ്. അച്ഛനായും മകനായും സ്ക്രീനിലെത്തും ജയസൂര്യ. നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രമെന്നാണ് സൂചന.
വിജയ് ബാബു തന്നെയാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.മഞ്ജു വാരിയര്‍ പ്രധാനവേഷത്തിലെത്തിയ ജോ ആന്‍ഡ് ദ് ബോയ്യ്ക്ക് ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് രാഹുല്‍ സുബ്രഹ്മണ്യം സംഗീതം നിര്‍വഹിക്കുന്നു. നീല്‍ ഡി കുന്‍ഹയാണ് ക്യാമറ. സിനിമയുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയചിത്രംകൂടിയായിരുന്നു ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ജയസൂര്യ, മാസ്റ്റര്‍ സനൂപ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.