Latest News

എന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി; ജീപ്പ് അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി നടന്‍ ജയറാം

Malayalilife
topbanner
എന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി;  ജീപ്പ് അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി നടന്‍ ജയറാം

ഫേസ്ബുക്കും വാട്സാപ്പും അടക്കമുള്ള സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത് തന്റെ പേരിലുള്ള വ്യാജ വീഡിയോയാണെന്നറിയിച്ച് നടന്‍ ജയറാം രംഗത്തെത്തി. മൂന്ന് യാത്രക്കാരുള്ള ജീപ്പ് അപകടത്തില്‍ പെടുന്ന വീഡിയോയായിരുന്നു പ്രചരിച്ചത്. വീഡിയോയ്ക്ക് താഴെ ആരോ ജയറാമിന്റെ പേര് പരാമര്‍ശിച്ചതോടെ ജയറാമിന് നിരവധി സന്ദേശങ്ങളും കോളുകളും വന്നു. എന്നാല്‍ ഇത് താന്‍ അല്ലെന്നും തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി എന്ന് ജയറാം ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ആ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.അതിന് താഴെയുള്ള ക്യാപ്ഷന്‍ ജയറാം പോകുന്ന പോക്ക് കണ്ടോ എന്നായിരുന്നു. ആ വീഡിയോ കണ്ട് ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയുമൊക്കെ എന്നെ വിളിച്ചു. നിരവധി ആളുകള്‍ക്കളോടാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവരുന്നത് അതുകൊണ്ടാണ് ഇപ്പോള്‍ ലൈവ് വരുന്നത് .

സത്യത്തില്‍ അത് ഞാനല്ല, ഇനി ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.യഥാര്‍ത്ഥത്തില്‍ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആള്‍ക്ക് എന്റെ സാമ്യം തോന്നിയതുകൊണ്ടാകാം അതാണ് ആളുകള്‍ അങ്ങനെ പോസ്റ്റ് ചെയ്തത് എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏവര്‍ക്കും നന്ദി എന്നു ജയറാം പറയുന്നു.

Read more topics: # Jayaram,# riding the jeep
Jayaram, I wasn't the one riding the jeep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES