Latest News

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിന് ഇന്ന് 39-ാം പിറന്നാള്‍!  സഹോയിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച് അണിയറ പ്രവര്‍ത്തകരും

Malayalilife
തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിന് ഇന്ന് 39-ാം പിറന്നാള്‍!  സഹോയിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച് അണിയറ പ്രവര്‍ത്തകരും

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സാഹോയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ജന്മദിനത്തില്‍ തന്നെ വീഡിയോ പുറത്തുവിട്ടതാണ് ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്നത്.

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമ സഹോയുടെ റിലീസിങ് ഉനുണ്ടാകുമെന്നാണ് വിവരം ലഭിക്കുന്നത്. എന്നാല്‍ പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ സഹോയിലെ ബിഹൈന്‍ഡ് ദ സീന്‍ പുറത്തുവിട്ടതാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. 

നിരവധി സ്റ്റണ്ട് രംഗങ്ങളാണ്  ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് രംഗം യഥാര്‍ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന സംവിധായകന്‍ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. സാധാരണ കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറി (സിജിഐ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ യഥാര്‍ഥമായി തന്നെ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു- പ്രഭാസ് പറയുന്നു. കെന്നി ബേറ്റ്‌സ് ആണ് ആണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.  ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.

 

 

prabhas birthday saho team relies behind Sean s

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES