പ്രമുഖ ബോളിവുഡ് നടി നിമ്മി അന്തരിച്ചു

Malayalilife
topbanner
പ്രമുഖ ബോളിവുഡ് നടി നിമ്മി  അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടി നിമ്മി(88 ) അന്തരിച്ചു. ശ്വാസതടസ്സം നേരിട്ടതിന്റെ തുടർന്ന് ജുഹുവിലെ സബര്‍ബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ വൈകിട്ടായിരുന്നു മരണത്തിന് കീഴടങ്ങിയിരുന്നത്. ഏറെ നാള്‍ താരം ശ്വാസകോശ സംബന്ധമായ അസുഖങ്ങലെ തുടർന്ന് ചികിത്സയിലായിരുന്നു.  മുംബൈയിലെ റേ റോഡിലുള്ള സ്മശാനത്തില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം   അന്ത്യകര്‍മ്മങ്ങള്‍ നടക്കും.

 ബര്‍സാത് എന്ന 1949 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്.  നവാബ് ബാനു എന്നാണ് നിമ്മിയുടെ യഥാർത്ഥ പേര്.  നടന്‍ രാജ് കപൂറാണ് താരത്തിന് ഈ പേര് നൽകിയത്.  സാസ, ആന്‍, മേരേ മെഹ്ബൂബ്, പൂജ കെ ഫൂല്‍, ആകാശ്ദീപ്, ബസന്ത് ബഹര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നിമ്മി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിരുന്നു.എഴുത്തുകാരന്‍ അലി റാസയുമായുള്ള വിവാഹ ശേഷമാണ് നിമ്മി അഭിനയ ജീവിതത്തിന് വിരാമം ഇട്ടത്. അവസാനമായി നിമ്മി അഭിനയിച്ച ചിത്രം  1986 ല്‍ പുറത്തിറങ്ങിയ ലൗ ആന്റ് ​ഗോഡ് ആണ്.
 

Read more topics: # bollywood actress nimmi ,# passed away
bollywood actress nimmi passed away

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES