പഴയകാല കന്നഡ നടി കിഷോരി ബല്ലാല്‍ (75)അന്തരിച്ചു . വാര്‍ദ്ധക്യസഹജയമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു . ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1960 മുതലാണ് സിന്മയില്‍ ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി ബല്ലാല്‍ നിറസാനിധ്യമായി മാറിയത് . സഹനടിയായി സിനിമയില്‍ അഭിനയം ആരംഭം കുറിച്ച താരം നിരവധി അമ്മ വേഷങ്ങളിലും തിളങ്ങി നിന്നിരുന്നു . കിഷോരി ബല്ലാല്‍ തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത് 'ഇവളെന്ത ഹെന്ദ്തി' എന്ന ചിത്രത്തിലൂടെയായിരുന്നു . 2004ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമായ 'സ്വദേശി'ല്‍ കിഷോരി ബല്ലാല്‍ പ്രധാനവേഷത്തില്‍ എത്തുകയും ചെയ്തു .
താരം ചിത്രത്തില്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര് കാവേരി അമ്മ എന്നായിരുന്നു . ചിത്രത്തില്‍ ഈ വേഷം ശ്രദ്ധ നേടുകയും ചെയ്തിരുന്നു . ക്വിക് ഗണ്‍ മുരുഗണ്‍, അയ്യ, ഗലാട്ടെ, നാനി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗായി മാറുകയും ചെയ്തിരുന്നു . താരം അവസാനമായി വേഷമിട്ട ചിത്രമായിരുന്നു 2016-ല്‍ പുറത്തിറങ്ങിയ 'കാഹി'യാണ് .
കിഷോരി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍ ആശ്ര, നാനി, റിങ് റോഡ് , കാരി ഓണ്‍ മറാത്ത, ബോംബൈ മിഠായി, ആക്രമണ, ഗലാട്ടെ, അയ്യാ,ബംഗാര്‍ദ കുരല്, കെംപഗൗഡ, അക്ക തങ്കി, നമ്മണ്ണ, സ്പര്‍ശ, ഗയിര്‍ കനൂനി തുടങ്ങിയവയാണ് .