Latest News

നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു; അപടകം ഹോളി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

Malayalilife
നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു; അപടകം ഹോളി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

തെലുങ്കു നടി ഗായത്രി (26) വാഹനാപകടത്തിൽ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറിൽ പോകവെയാണ് അപകടം നടന്നത്.

ഗച്ചിബൗലിയിൽ വച്ചായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവർത്തനത്തിന് എത്തിയവർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയുടെയും യുവതിയുടെയും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സാർ മാഡം ആൻതേ എന്ന വെബ് സീരിസിൽ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Read more topics: # Telugu actress gayathri ,# passed away
Telugu actress gayathri passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക