Latest News

നടിയും സഹസംവിധായകയുമായ അംബിക റാവു അന്തരിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് സിനിമ മേഖല

Malayalilife
നടിയും സഹസംവിധായകയുമായ അംബിക റാവു അന്തരിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് സിനിമ മേഖല

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് ഏറെ  പരിചിതമായ നടിയാണ് അംബിക  റാവു അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞ് വരുകയായിരുന്നു. തൃശൂർ സ്വദേശിനി കൂടിയാണ് താരം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടക്കുക.  അംബിക പ്രേക്ഷക ശ്രദ്ധ നേടുന്നത് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ്. ദീര്‍ഘകാലം സഹസംവിധായികയായുള്ള അനുഭവ പരിചയവും അവര്‍ക്കുണ്ട്.

 മരണ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍മാതാവായ എന്‍എം ബാദുഷയാണ് പങ്കുവെച്ചത്. ‘അസോസിയേറ്റ് ഡയറക്ടറും ചലച്ചിത്ര താരവുമായിരുന്ന അംബിക റാവു അന്തരിച്ചു. അംബികയുമായി നിരവധി സിനിമകള്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആദരാഞ്ജലികള്‍,’ എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫെഫ്കയും സിനിമാ രം​ഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ നൽകിയിരുന്നു.   മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ തിളങ്ങുന്ന അഭിനയം കാഴ്ചവച്ച അംബികാ റാവു തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more topics: # Actress ambika rao ,# passed away
Actress ambika rao passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക