സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്; അദ്ദേഹത്തോട് നോ പറഞ്ഞു; വൈറലായി ഗായത്രി സുരേഷിന്റെ വാക്കുകൾ

Malayalilife
സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്; അദ്ദേഹത്തോട് നോ പറഞ്ഞു; വൈറലായി ഗായത്രി സുരേഷിന്റെ വാക്കുകൾ

ലയാള സിനിമ പ്രേമികളുടെ പ്രിയ നായികയാണ് ഗായത്രി സുരേഷ്. നിരവധി സിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ  മീഡിയയിൽ  ഏറെ  സജീവയായ  താരം പങ്കുവയ്ക്കാറുള്ള  വിശേഷങ്ങൾ  എല്ലാം  തന്നെ  ശ്രദ്ധ നേടാറുണ്ട്. നിരവധി ട്രോളുകൾക്കും താരം വിധേയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോൾ  താരം പറഞ്ഞ  വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗായത്രി സുരേഷിന്റെ വാക്കുകള്‍, 

അഭിമുഖങ്ങള്‍ കൊടുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ എന്നോട് ചോദിയ്ക്കുന്ന കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറയും. അത് പലപ്പോഴും ട്രോള്‍ ആകുകയാണ് ചെയ്യാറുള്ളത്. അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കും എല്ലാം എനിക്ക് നേരെ വരുന്ന ട്രോളുകള്‍ കാരണം ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോള്‍ അത് നിര്‍ത്തണം എന്ന് ഞാന്‍ ആലോചിയ്ക്കും. പക്ഷെ ഏതെങ്കിലും തരത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കവെ എന്നോട് എന്തെങ്കിലും പറഞ്ഞു പോവും. അത് ട്രോളാവുകയും ചെയ്യു. പക്ഷെ ഇപ്പോള്‍ ട്രോള്‍ വന്നില്ല എങ്കില്‍ എനിക്ക് സങ്കടമാണ്.

പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിയ്ക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ഹോളിവുഡില്‍ അലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍വീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ട്രോളായി.

കോളേജ് കാലത്ത് തനിയ്ക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഇടയില്‍ ഒരു പവര്‍ ഈഗോ ഉണ്ടായിരുന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പിന്നീട് അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. അതിന് ശേഷം കുറച്ച് കാലം എനിക്ക് ഭയങ്കര ഡിപ്രഷന്‍ ആയി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീട് അയാളെ കാണ്ടിട്ടുണ്ട്, സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാള്‍ക്ക് എന്നെ ഫേസ് ചെയ്യാന്‍ മിടയായിരുന്നു

സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ഐ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറയില്ലായിരുന്നു. ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിയ്ക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി.

Read more topics: # Gayathri suresh,# words goes viral
Gayathri suresh words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES