Latest News

ചിത്രീകരണത്തിനിടെ അപകടം; തലച്ചോറില്‍ ക്ഷതം ഉണ്ടാകുന്നതിലേക്ക് എത്തി; ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ അവിസ്മരണീയമായ ഒരവസരം ലഭിച്ചത് സ്വപ്‌നസാക്ഷാത്കാരം; ബസൂക്കയിലെ അഭിനയത്തെക്കുറിച്ച് ഹക്കീം ഷാ കുറിച്ചത്

Malayalilife
 ചിത്രീകരണത്തിനിടെ അപകടം; തലച്ചോറില്‍ ക്ഷതം ഉണ്ടാകുന്നതിലേക്ക് എത്തി; ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ അവിസ്മരണീയമായ ഒരവസരം ലഭിച്ചത് സ്വപ്‌നസാക്ഷാത്കാരം; ബസൂക്കയിലെ അഭിനയത്തെക്കുറിച്ച് ഹക്കീം ഷാ കുറിച്ചത്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഹക്കിം ഷാ. 2021 ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച തിയേറ്റര്‍ പ്രതികരണം ലഭിച്ച ചിത്രമായിരുന്നു പ്രണയവിലാസം. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ബസൂക്കയിലും ഹക്കിം ഷാ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം 'അഭിനയിച്ച അനുഭവം പങ്കുവക്കുകയാണ് നടന്‍. ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ കൂടി ഹക്കീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്നസാക്ഷാല്‍ക്കാരം പോലെ ആയിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

'ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് അവിസ്മരണീയമായ ഒരവസരം ലഭിച്ചു. എനിക്കിത് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. ഞാന്‍ ഈ നിമിഷങ്ങള്‍ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കും. ചിത്രീകരണത്തിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു, അത് തലച്ചോറില്‍ ക്ഷതം ഉണ്ടാകുന്നതിലേക്ക് വരെ കാരണമായി. അത് എന്റെ വേഗത കുറച്ചെങ്കിലും ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. ആഗ്രഹിക്കുന്നത് നേടുന്നതിനിടെ ഉണ്ടാകുന്ന പ്രയാസങ്ങളും, സ്ഥിരോത്സാഹവും, ശുദ്ധമായ അഭിനിവേശവുമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്.

ഇത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയല്ല, പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്ത ഒരു പോരാട്ടമാണ്. മമ്മൂക്കയ്ക്കും ഡീനോ ഡെന്നിസിനും മറ്റെല്ലാ അണിയപ്രവര്‍ത്തകര്‍ക്കും നന്ദി. ബസൂക്ക ഇപ്പോള്‍ നിങ്ങളുടെ അടുത്ത തിയറ്ററുകളില്‍ ഉണ്ട്, എല്ലാവരും സിനിമ കണ്ട് പിന്തുണ നല്‍കണം'' എന്നാണ് ഹക്കീം ഷാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. 

പ്രണയവിലാസം കണ്ടാണ് മമ്മൂട്ടി തന്നെ ബസൂക്കയിലേക്ക് സജസ്റ്റ് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിയോട് പറയാന്‍ വളരെ മടിയായിരുന്നെന്നും അദ്ദേഹത്തിന്റെ മുഖത്ത് നോക്കാന്‍ പേടിയായിരുന്നുവെന്നും ഹക്കിം ഷാ പറയുന്നു. പ്രണയവിലാസം എന്ന സിനിമ താന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞാന്‍ കണ്ടിരുന്നുവെന്നും നന്നായിരുന്നുവെന്നും പറഞ്ഞുവെന്ന് ഹക്കിം ഷാ കൂട്ടിചേര്‍ത്തു. 

അതേസമയം, മികച്ച പ്രതികരണങ്ങളാണ് ബസൂക്ക തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്‌

Read more topics: # ഹക്കിം ഷാ
hakkim sha talks about mamooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES