പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് കുഞ്ചാക്കോ ബോബനും ഭാവനയും. ഇരുവരും ഒന്നിച്ചുള്ള പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായി ഇരുവരും സന്തോഷം പങ്കുവെച്ചിരുന്നു.
ആദ്യ സിനിമ മുതല്‍ എനിക്കറിയാവുന്ന ആളെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. പ്രതിസന്ധികളിലെല്ലാം ഉറച്ചുനിന്ന, ശക്തമായി പൊരുതി മുന്നേറിയ അവളെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നാണ് ഭാവനയ്‌ക്കൊപ്പമുളള ചിത്രത്തിനൊപ്പം ചാക്കോച്ചന്‍ കുറിച്ചത്.
ഓള്‍ ടൈം ഫേവറൈറ്റ് എന്ന ക്യാപ്ഷനോടെയായിരുന്നു ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. നേരത്തെ ഇസുവും ഭാവനയും ഒന്നിച്ചുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. ഭാവന ചേച്ചിയെ കാണാനുള്ള അവസരം ഇസുവിന് ലഭിച്ചു. നല്ല സ്ട്രോംഗായി, ഹാപ്പിയായി അവളെ കാണാനായതില്‍ സന്തോഷം എന്നായിരുന്നു അന്ന് ചാക്കോച്ചന്‍ കുറിച്ചത്.