എ.സി.ജോര്‍ജ്
സല്‍കര്‍മ്മങ്ങള്‍ എന്നെന്നും കണി കാണുവാന്‍
കേള്‍ക്കുവാന്‍ അനുഭവിക്കുവാന്‍ തുറക്കാം കണ്ണുകള്‍
കാതുകള്‍ ഹൃദയ കവാടങ്ങള്‍ തൂലികത്തുമ്പുകള്‍
ഹൃദയ സരസ്സിലെ കാര്‍മേഘങ്ങള്‍ പൂമഴയായി
തേന്‍ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും
മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ
തുറന്ന മനസോടെ സ്‌നേഹാര്‍ദ്രമായി
ഓരോ പ്രഭാതം മുതല്‍ പ്രദോഷം വരെ
കണി കാണുവാന്‍ ഭാഗ്യം തരേണമേ ഭവാനേ തമ്പുരാനേ,
കരുണ ചൊരിയണേ പ്രഭാ മൂര്‍ത്തെ ദയാ നിധി
എങ്ങും പൊട്ടിമുളയ്ക്കും മതസ്പര്‍ദ്ധയല്ല കാണേണ്ടത്
അങ്ങിങ്ങായ് അവസരവാദികള്‍ അധികാരമോഹികള്‍,
മാനവരെ തമ്മിലടിപ്പിക്കാന്‍ വിതയ്ക്കും വിഷ വിത്തുകള്‍
മാനവര്‍ കണ്ണുതുറന്ന് വേരോടെ പിഴുതെറിയണം
വിഷം വിതറും വിദ്വേഷം വിതക്കും ചില മതമൗലിക
കുല്‍സിത പ്രവര്‍ത്തകര്‍ വക്താക്കള്‍ പൂജാരികള്‍
അന്ധവിശ്വാസങ്ങള്‍ വലിച്ചെറിഞ്ഞ് അനാചാര
ദുരാചാരം വലിച്ചെറിഞ്ഞ് നിര്‍മ്മല മനസ്സായി നമ്മള്‍
മനുഷ്യ നന്മയ്ക്കായി ഓരോ വിശ്വാസവും മാനിക്കാം
എന്നും അകക്കണ്ണും പുറക്കണ്ണും മലര്‍ക്കെ തുറന്നിടാം,
നന്മകള്‍ എന്നെന്നും ദര്‍ശിക്കുവാന്‍ ഹൃദയത്തിന്‍
അള്‍ത്താരയില്‍ നന്മയുടെ പൂജാപുഷ്പങ്ങള്‍ അര്‍പ്പിക്കാം
സല്‍ചിന്തയോടെ സല്‍ക്കര്‍മ്മത്തോടെ ഈശ്വരനു
ഓശാന പാടാം സല്‍ക്കണി ദര്‍ശനം ഈശ്വര ചിന്തതന്‍
മാനവധര്‍മ്മം പൂര്‍ത്തീകരിക്കാം ഈലോകം മോഷമാക്കിടാം
ആകാശവും ഭൂമിയും ലോകമെങ്ങും ഉണരട്ടെ, ഉയരട്ടെ,
മലര്‍ക്കെ തുറന്ന ഹൃദയ കവാടവും കണ്ണുകളും