നീരജ്മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിന്റെ ട്രെയ്ലര്‍ ഇറങ്ങി. നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവരാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവയും അടങ്ങുന്നതെന്നാണ് ഗൗതമന്റെ രഥത്തിന്റെ ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഒരു കുടുംബത്തിലേക്ക് എത്തുന്ന കാറും അതിനെ കാത്തിരിക്കുന്ന ഗൗതമനും കൂട്ടരുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയിരിക്കുന്ന ചിത്രം കിച്ചാപ്പൂസ് എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ചിരിക്കുന്നു. നവാഗതനായ ആനന്ദ് മേനോന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പുണ്യ എലിസബത്ത് നായികയാകുന്ന ഗൗതമന്റെ രഥത്തില്‍ രണ്‍ജി പണിക്കര്‍, ദേവി അജിത്, വത്സല മേനോന്‍ ബിജു സോപാനം ഹരീഷ് കണാരന്‍ എന്നിവരോടൊപ്പം, കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ നിരവധി നവാഗതരും ഒന്നിക്കുന്നു. ചിത്രം ജനുവരി 31ന് തീയറ്ററുകളിലെത്തും.