Latest News

ക്യാമറ കണ്ണുകളില്‍ താരമായി ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ; അമാലിന്റെ കൈയില്‍ ഗൗരവത്തോടെ ഇരിക്കുന്ന മറിയത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
ക്യാമറ കണ്ണുകളില്‍ താരമായി ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ; അമാലിന്റെ കൈയില്‍ ഗൗരവത്തോടെ ഇരിക്കുന്ന മറിയത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

സിനിമാതാരങ്ങളെക്കാള്‍ ആരാധകര്‍ തിരയുന്നത് താരങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ക്കും മറ്റുമാണ്. സൂപ്പര്‍ താക്കാള്‍ ഫാന്‍സാണ് താരങ്ങളുടെ മക്കള്‍ക്ക്. മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പേരക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഒരു ചടങ്ങിനിടെയുളള ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. താരങ്ങള്‍ പങ്കെടുക്കുന്ന കുടുംബചടങ്ങുകളില്‍ ക്യാമറക്കണ്ണുകള്‍ തിരയുന്നത് കുട്ടിത്താരങ്ങള്‍ക്കായി ആകും. ഇത്തവണ കുടുംബത്തിലെ വളരെ അടുത്ത ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മമ്മൂക്കയുടെ കുടുംബചിത്രങ്ങളാണ് വൈറലാകുന്നത്. വയലറ്റ് നിറത്തിലുളള ഫ്രേക്കൊക്കെ ഇട്ട് അമാല്‍ സൂഫിയയുടെ കയ്യിലിരിക്കുന്ന ഗൗരവക്കാരിയായ മറിയത്തിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

കുസൃതിചിരിയോടെയും ഗൗരവത്തോടെയുമൊക്കെ അമാലിന്റെ മടിയിലിരുക്കുന്ന മറിയം തന്നെയായിരുന്നു വിവാഹവേദിയിലെ താരം.  ചടങ്ങില്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത് മറിയയുടെ ചിത്രങ്ങളാണ്.  ദുല്‍ഖറിന്റെ കുട്ടിക്കാല ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന കുസൃതി നിറഞ്ഞ മുഖവുമായി മറിയം ക്യാമറക്കണ്ണുകളെ വിസ്മയിപ്പിക്കുകയാണ്. ലൈക്ക് ഫാദര്‍, ലൈക്ക് ഡോട്ടര്‍- എന്ന ക്യാപ്ഷനോടെ ആരാധകര്‍ ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയുടെ കൈയ്യില്‍ അല്‍പ്പം ഗൗരവത്തോടെ ഇരിക്കുകയാണ് മകള്‍ മറിയം അമീറ സല്‍മാന്‍.

ദുല്‍ഖറിന്റെ കുട്ടിക്കാല ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന കുസൃതി നിറഞ്ഞ മുഖവുമായി മറിയം ക്യാമറക്കണ്ണുകളെ വിസ്മയിപ്പിക്കുകയാണ്. ലൈക്ക് ഫാദര്‍, ലൈക്ക് ഡോട്ടര്‍- എന്ന ക്യാപ്ഷനോടെ ആരാധകര്‍ ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.2017 മെയ് 5 നാണ് മറിയം അമീറയുടെ ജനനം. മകള്‍ ജനിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ആരാധകരെ അറിയിച്ചത്. 'എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നുമാണ്' ദുല്‍ഖര്‍ ട്വീറ്റ് ചെയ്തതത്. എന്നാല്‍ ഇപ്പോള്‍ ദുല്‍ഖറിനെ പോലെയാണ് മകള്‍ ഇരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.കുടുംബത്തിലെ ഒരു വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, മരുമകള്‍ അമാല്‍ സൂഫിയ, മകള്‍ സുറുമി, സുറുമിയുടെ മക്കള്‍ എന്നിവര്‍ക്കൊപ്പം സകുടുംബമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മമ്മൂട്ടിയുടെ ഉമ്മയും സഹോദരനായ ഇബ്രാഹിംകുട്ടിയും മകന്‍ മഖ്ബൂല്‍ സല്‍മാനും സഹോദരിയുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

Read more topics: # cute pictures,# Mariyam,# Dulquer
Pictures of Dulquer Salman daughter Mariyam goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക