ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയില്‍ നടന്നു. ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഒപ്പമാണ് ദുല്‍ഖര്‍ ചടങ്ങിനെത്തിയത്. പുതുമുഖ സംവിധായകന്‍ ഷംസു സൈബയാണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞ ഏപ്രില്‍ 22 നാണ് താന്‍ നിര്‍മാണരംഗത്തേക്ക് കടക്കുന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ പങ്കുവച്ചത്. മെയ്ഡന്‍ പ്രോഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. ദുല്‍ഖറിന്റെ സുഹൃത്തുക്കളും നടന്മാരുമായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി എന്നിവര്‍ക്കൊപ്പം വിജയരാഘവന്‍, ശ്രീലക്ഷ്മി എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു. ഭര്‍ത്താവ് ആദ്യമായി നിര്‍മാണ രംഗത്തേക്ക് കടന്നപ്പോള്‍ ഈ മഹാദൗത്യത്തിന് തിരികൊളുത്തിയത് പ്രിയ പത്‌നി അമാല്‍ സൂഫിയ തന്നെയാണ്. എന്നാല്‍ മകള്‍ എവിടെയെന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്.
അതേസമയം, ഒന്നര വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. മുണ്ടും കളര്‍ഫുള്‍ ഷര്‍ട്ടുമണിഞ്ഞ് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ് ലൈനോടെ എത്തിയ കോമഡി എന്റര്‍ടെയ്‌നര്‍ ആയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. ബിസി നൗഫല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍', 'അമര്‍ അക്ബര്‍ ആന്റണി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.