Latest News

ധ്യാന്‍ ശ്രീനിവാസനും തന്‍വി റാമും ഒന്നിക്കുന്ന ചിത്രം പാലക്കാട് തുടങ്ങി; സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് ധ്യാന്‍

Malayalilife
 ധ്യാന്‍ ശ്രീനിവാസനും തന്‍വി റാമും ഒന്നിക്കുന്ന ചിത്രം പാലക്കാട് തുടങ്ങി; സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് ധ്യാന്‍

ധ്യാന്‍ ശ്രീനിവാസന്‍,തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മാത്തൂരില്‍ ആരംഭിച്ചു.ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.നിര്‍മ്മാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു.

ഹരീഷ് കണാരന്‍,ഭഗത് മാനുവല്‍, ശ്രീജിത്ത് രവി,ജാഫര്‍ ഇടുക്കി,മനോജ് കെ യു,അബിന്‍,സുനില്‍, ശ്രീപത്,സീമ ജി നായര്‍,അഞ്ജന അപ്പുക്കുട്ടന്‍,നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ലംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് പാലാഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം 
റോജോ തോമസ് നിര്‍വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-കണ്ണന്‍ മോഹന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-രാജേഷ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,
സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രനു,സഫീന്‍ സുല്‍ഫിക്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സിജോ മോന്‍ ടി എസ്,അഷ്ബിന്‍,ഹരിശങ്കര്‍ കെ വി,ആക്ഷന്‍-കെവിന്‍,വിഎഫ്എക്‌സ്-ഡിടിഎം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുനില്‍ മേനോന്‍,പ്രൊഡക്ഷന്‍ മാനേജര്‍-നിഷാന്ത് പന്നിയങ്കര,പി ആര്‍ ഒ-എ എസ് ദിനേശ്.

Dhyan Sreenivasan new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES