24 വര്‍ഷം മുമ്പുണ്ടായിരുന്ന ലാബുകളില്‍ പലതും ഇന്നില്ല; എന്നാല്‍ 'ദേവദൂതന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതില്‍ നിന്നുതന്നെ ഈ സിനിമയ്ക്കൊരു ഭാഗ്യമുണ്ടെന്ന് വിശ്വസിക്കുന്നത്;  ദേവദൂതന്‍ റീ റിലീസിനെ കുറിച്ച് മോഹന്‍ലാല്‍

Malayalilife
topbanner
 24 വര്‍ഷം മുമ്പുണ്ടായിരുന്ന ലാബുകളില്‍ പലതും ഇന്നില്ല; എന്നാല്‍ 'ദേവദൂതന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതില്‍ നിന്നുതന്നെ ഈ സിനിമയ്ക്കൊരു ഭാഗ്യമുണ്ടെന്ന് വിശ്വസിക്കുന്നത്;  ദേവദൂതന്‍ റീ റിലീസിനെ കുറിച്ച് മോഹന്‍ലാല്‍

സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ദേവദൂതന്‍' റീ റിലീസായി എത്തുകയാണ്. 4K റീമാസ്റ്റേര്‍ഡ് വേര്‍ഷനായാണ് ചിത്രമെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയില്‍ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതന്‍. എന്നാല്‍ പിന്നീട് സിനിമ ചര്‍ച്ചകളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതന്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ റീറിലീസ് സംബന്ധിച്ച് പ്രസ് മീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ഫിലിമില്‍ ചിത്രീകരിച്ച ഒരു സിനിമയായിരുന്നു ഇതെന്നും, ഇതിന്റെ പ്രിന്റുകള്‍ നശിച്ചുപോയിക്കാണുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നതാണ് 'ദേവദൂതന്റെ' ടാഗ് ലൈന്‍. ഇപ്പോള്‍ താന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

''ഫിലിമില്‍ ചിത്രീകരിച്ച ഒരു സിനിമയാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം യാതൊരു കേടും കൂടാതെ ഇതെങ്ങനെ കിട്ടി എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പഴയ പല ലാബുകളും ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ ഫിലിം റോളുകള്‍ കാലാന്തരത്തില്‍ നശിച്ചുപോയിട്ടുണ്ടായിരിക്കും. ഈ സിനിമയ്ക്ക് ഒരു ഭാഗ്യമുണ്ടായി. വീണ്ടും റിലീസിനെത്തുന്നു. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നതാണ് 'ദേവദൂതന്റെ' ടാഗ് ലൈന്‍. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ടെന്ന്.

ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലാണ്. സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയില്‍ ഓര്‍ക്കുന്നു. ഈ സിനിമ എന്തുകൊണ്ട് അന്നത്തെ കാലത്ത് ഓടിയില്ല എന്ന് ചോദിക്കുമ്പോള്‍, കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊന്നും ഞാന്‍ പറയുന്നില്ല. ഒരുപക്ഷേ ആ സിനിമയുടെ അര്‍ഥം അന്ന് ആളുകളില്‍ എത്തതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ മറ്റു സിനിമകള്‍ക്കൊപ്പം ഇറങ്ങിയിട്ടായിരിക്കാം. ഇതു മാത്രമല്ല, ഒരുപാട് നല്ല സിനിമകള്‍ ഓടാതിരുന്നിട്ടുണ്ട്. ക്യാമറ, സംഗീതം എന്നിങ്ങനെ എല്ലാ അര്‍ഥത്തിലും വേറിട്ട് നില്‍ക്കുന്നതാണ് ദേവദൂതന്‍.

എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ് സിബി. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' മുതലുള്ള പരിചയമാണ്. 'സദയം', 'ദശരഥം' എന്നിങ്ങനെ ഒട്ടേറെ നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ്. 'ദേവദൂതന്‍' ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ആഗ്രഹിച്ച ആ മനസ്സിന് നന്ദി.'' എന്നാണ് ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെ മോഹന്‍ലാല്‍ പറഞ്ഞത്.

രഘുനാഥ് പാലേരിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.

ചിത്രത്തിന്റെ റീ റിലീസ് ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ സിബി മലയില്‍. - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതന്‍.  

കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.

 

Read more topics: # ദേവദൂതന്‍
evadoothan movie 4k

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES