Latest News

'കുമ്പളങ്ങി നൈറ്റ്സ്' ഫെബ്രുവരിയില്‍ തീയറ്ററുകളിലേക്ക്....! ചിത്രത്തിലെ ആദ്യ ഗാനമായ ചെരാതുകള്‍ പുറത്തിറങ്ങി...!

Malayalilife
topbanner
 'കുമ്പളങ്ങി നൈറ്റ്സ്' ഫെബ്രുവരിയില്‍ തീയറ്ററുകളിലേക്ക്....! ചിത്രത്തിലെ ആദ്യ ഗാനമായ ചെരാതുകള്‍ പുറത്തിറങ്ങി...!

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡേണ്‍ ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. 

ആദ്യ ഗാനമായ ചെരാതുകള്‍ ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. അന്‍വര്‍ അലുയുടം വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.ചിത്രത്തില്‍ വില്ലന്‍ ആയാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌ക്കരന്‍ ടീം ആരംഭിച്ച വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം.

മഹേഷിന്റെ പ്രതികാരം, മായാനദി, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരന്‍ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്.  മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്.
ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.

 


 

Read more topics: # Cherathukal ,# Kumbalangi Nights,# Lyric Video
Cherathukal ,Kumbalangi Nights,Lyric Video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES