Latest News

സിനിമ മാത്രമല്ല മോഡലിങും ഫാഷന്‍ ഡിസൈനിങ്ങും അന്നയുടെ ഇഷ്ടങ്ങള്‍; കുമ്പളങ്ങി നൈറ്റ്‌സിലെ അന്ന ബെന്നിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Malayalilife
 സിനിമ മാത്രമല്ല മോഡലിങും ഫാഷന്‍ ഡിസൈനിങ്ങും അന്നയുടെ ഇഷ്ടങ്ങള്‍; കുമ്പളങ്ങി നൈറ്റ്‌സിലെ അന്ന ബെന്നിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ധു സി നാരായണന്‍ സംവിധാനം ചെയ്ത കുബളങ്ങി നൈറ്റ്സ് തിയറ്ററുകളില്‍ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ നായികാ കഥാപാത്രമായ ബേബി മോളെ അവതരിപ്പിച്ച അന്ന ബെന്‍ മികച്ച അഭിനയം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ..?' ഈ ഒരൊറ്റ ഡയലോഗിലൂടെ ബേബി മോള്‍ മലയാളികളുടെ ഹൃദയത്തിലേയ്ക്കാണ് കടന്നുകയറിയത്. കുമ്പളങ്ങി നൈറ്റ്‌സില്‍ ഉടനീളം ഇത്തരം പഞ്ച് ഡയലോഗുകളിലൂടെയാണ് ബേബി മോള്‍ കയ്യടി നേടുന്നത്.

ബേബി മോളായി തകര്‍ത്ത് അഭിനയിച്ച അന്ന ബെന്‍ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണെന്ന് അധികം ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഓഡീഷനില്‍ പോലും അന്ന അത് പറയാതെയാണ് പങ്കെടുത്തത്. സിനിമ അപരിചിതമല്ലെങ്കില്‍ പോലും ആദ്യമായി അഭിനയിച്ച സിനിമയ്ക്കും ബേബി മോള്‍ക്കും ലഭിക്കുന്ന പ്രശംസയുടെ സന്തോഷത്തിലാണ് അന്ന. സിനിമ അല്ലാതെ ഫാഷന്‍ ഡിസൈനിങ് ആണ് അന്നയുടെ ഇഷ്ടമേഖല. മോഡല്‍ രംഗത്തും അന്ന തിളങ്ങിയിട്ടുണ്ട്. മോഡേണ്‍ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

സെന്റ് േെതരസാസ് കോളജിലായിരുന്നു അന്ന ഡിഗ്രി പൂര്‍ത്തിയാക്കിയത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം അന്ന ബെംഗ്ളൂരുവില്‍ ജോലി ചെയ്തിരുന്നു. ഫാഷന്‍ ഡിസൈനിങ് സംബന്ധമായ ജോലികള്‍ക്കിടെയാണ് അന്ന സിനിമാ ഓഡിഷന് അപേക്ഷിക്കുന്നതും കുമ്പളങ്ങി നൈറ്റ്‌സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. കുബളങ്ങിയില്‍ ഫഹദിന്റെ അഭിനയം അത്ര സ്വാഭാവികമായത് കൊണ്ടാണ് തനിക്കും അത്ര നന്നായി അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് അന്ന മുന്‍പ് പറഞ്ഞിരുന്നു. കുബളങ്ങി നൈറ്റ്‌സിലൂടെ  പ്രേക്ഷകരുടെ മനം കവര്‍ന്ന ബേബിമോളുടെ മോഡേണും ഗ്ലാമറസ്സുമായ ലുക്കിലുളള ചിത്രങ്ങള്‍  കാണാം. 

Kumbalangi Nights actress Anna ben glamorous photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക