Latest News

റാഗിങ്ങിനൊടുവില്‍ സീനിയറെ പ്രണയിച്ചു കെട്ടി; കണ്ണീര്‍തുടച്ച് വീണ്ടും എത്തിച്ചത് ഗീതു മോഹന്‍ദാസ്; ചെമ്പകമേ ആല്‍ബത്തിലൂടെ എത്തിയ നടി സംഗീതയുടെ കുടുംബവിശേഷങ്ങള്‍..!

Malayalilife
 റാഗിങ്ങിനൊടുവില്‍ സീനിയറെ പ്രണയിച്ചു കെട്ടി; കണ്ണീര്‍തുടച്ച്  വീണ്ടും എത്തിച്ചത് ഗീതു മോഹന്‍ദാസ്; ചെമ്പകമേ ആല്‍ബത്തിലൂടെ എത്തിയ നടി സംഗീതയുടെ കുടുംബവിശേഷങ്ങള്‍..!

ചെമ്പകമേ എന്ന ആല്‍ബത്തിലെ സുന്ദരിയേ വാ വെണ്ണിലവേ വാ എന്‍ ജീവതാളം നീ പ്രണയിനീ....എന്ന പാട്ടിലൂടെ മലയാളി മനസില്‍ ചേക്കേറിയ നടിയാണ് സംഗീത ശിവന്‍. ആല്‍ബത്തില്‍ പോസ്റ്റ് വുമണിന്റെ വേഷത്തിലെത്തിയ സംഗീത ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കയാണ്. എന്നാല്‍ പലരും കരുതുംപോലെ സംഗീത വെറും നടി മാത്രമല്ല. അത്ഭുതപ്പെടുത്തുന്ന കഴിവുകളുടെ ഉടമയായ സംഗീതയുടെ വിശേഷങ്ങള്‍ അറിയാം.

സംഗീതയുടെ മുഖം ടിവിയില്‍ തെളിഞ്ഞാല്‍ ഓരോരുത്തരും ഓര്‍ക്കുന്നത് സുന്ദരിയെ വാ എന്ന ആല്‍ബം ഗാനമാണ്. അത്രമേല്‍ ഹൃദ്യമായ ഗാനത്തില്‍ നായികയായ  പോസ്റ്റ് വുമണിനായി എത്തിയത് സംഗീതയായിരുന്നു. എല്ലാവരും പാട്ടുകാരിയാകുമെന്ന് കരുതിയ സംഗീത അപ്രതീക്ഷിതമായിട്ടാണ് അഭിനയരംഗത്ത് എത്തിയത്. കാരണം. ഗായികയായി തിളങ്ങിയ സംഗീത നിരവധി സമ്മാനങ്ങളും വാങ്ങിച്ചിട്ടുണ്ട്. പാട്ടിനോടുള്ള സംഗീതയുടെ ഇഷ്ടം മനസ്സിലാക്കി അച്ഛനും അമ്മയും അഞ്ചാം വയസ്സില്‍ സംഗീതം അഭ്യസിക്കാന്‍ ചേര്‍ത്തു. അതിന് ശേഷം ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാപാരായണം തുടങ്ങിയവയില്‍ താരം കഴിവ് തേളിയിച്ചു.  സ്‌കൂള്‍ തലത്തില്‍ യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് 2003 മുതല്‍ താരം ടിവി പരിപാടികളില്‍ സംഗീത അവതാരകയായും എത്തിയിരുന്നു. അവിടെ നിന്നും പിന്നെ സീരിയല്‍-സിനിമ ഡബ്ബിങ്ങ് രംഗത്തേക്കാണ് സംഗീത എത്തിയത്. ആയിരത്തിലേറെ എപ്പിസോഡുകള്‍ പിന്നിട്ട 'മിന്നുകെട്ടിലാണ് താരം ആദ്യം ഡബ് ചെയ്തത്. പിന്നീട് പല സീരിയലുകളിലും ഡബ്ബ് ചെയ്തു സിനിമയിലേക്കുമെത്തി. തസ്‌കരവീരന്‍' എന്ന സിനിമയിലാണ് ആദ്യമായി ഡബ്ബ് ചെയ്തത്. തുടര്‍ന്ന് ചാന്തുപൊട്ട്, രാപകല്‍, കൃത്യം, ചിന്താമണി കൊലക്കേസ് തുടങ്ങി  ഇരുനൂറ് സിനിമകള്‍ക്ക് താരം ഇതുവരെ ഡബ്ബ് ചെയ്തിട്ടുണ്ടെന്നതും ആര്‍ക്കും അധികം അറിയാത്ത കാര്യമാണ്.

സീരിയലുകളില്‍ അഭിനയിക്കുമുമ്പ് തന്നെ സംഗീതയുടെ ശബ്ദം മലയാളികള്‍ക്ക് ചിരപരിചിതമായിരുന്നു എന്ന് സാരം. ഉദയശങ്കരന്‍' സംവിധാനം ചെയ്ത 'ചെമ്പകമേ' എന്ന ആല്‍ബത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണു ജീവിതത്തിലെ വഴിത്തിരിവെന്നാണ് സംഗീത പറയുന്നത്. ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നത് അതിന്റെ പേരിലാണ്. പക്ഷേ ജീവിതത്തില്‍ അഭിനയവും ഡബ്ബിങ്ങും പാട്ടുമെല്ലാം ഉപേക്ഷിച്ച ഒരു സമയം തനിക്കുണ്ടായിരുന്നു എന്നും സംഗീത വേദനയോടോ ഓര്‍ക്കുന്നു. അച്ഛന്‍ മരിച്ച സമയമായിരുന്നു അത്. അച്ഛന്റെ അപ്രതീക്ഷിത വേര്‍പ്പാട് താരത്തെ തളര്‍ത്തി. ഇനി അഭിനയവും ഡബ്ബിങ്ങും വേണ്ട എന്ന് എന്ന് വച്ച് വീട്ടില്‍ ഒതുങ്ങിയ സംഗീതയ്ക്ക് തുണയായി എത്തിയത് ഗീതു മോഹന്‍ദാസാണ്. വീട്ടില്‍ വന്ന് സംസാരിച്ചും ഒരുപാട് നിര്‍ബന്ധിച്ചും  സംഗീതിയെ വീണ്ടും അഭിനയരംഗത്ത് എത്തിക്കുകയായിരുന്നു. 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമയായിരുന്ന അത്. കണ്ണിനു കാഴ്ചയില്ലാത്ത ഒരു കുട്ടിയുടെ അമ്മ ആയിട്ടായിരുന്നു താരം സിനിമയില്‍ അഭിനയിച്ചത്. പിന്നീട് പ്രണയിച്ചവനെ തന്നെ വിവാഹം കഴിക്കാനുള്ള ഭാഗ്യം ലഭിച്ച് സംഗീത ആറു വര്‍ഷത്തോളം വെള്ളിത്തിരയില്‍നിന്നും വിട്ടുനിന്നു.

വിനു എന്നാണു സംഗീതയുടെ ഭര്‍ത്താവിന്റെ പേര്. എറണാകുളം മഹാരാജാസിലാണു പഠിച്ചത്. അവിടെ എന്റെ സീനിയറായിരുന്നു. ഒരു റാഗിങ്ങിലൂടെയാണു പരിചയപ്പെടുന്നത്. പിന്നീട് ഇഷ്ടത്തിലായി. വിവാഹശേഷം ഇരുവരും ദുബായിലേക്കു പോയി. ആറു വര്‍ഷം അവിടെയായിരുന്ന സമയത്തും സംഗീത എഫ്.എം.റേഡിയോയില്‍ പരസ്യങ്ങള്‍ക്കു ഡബ്ബ് ചെയ്തിരുന്നു. പിന്നെ ഇടയ്ക്കു നാട്ടില്‍ വന്നപ്പോള്‍ ചാപ്പാ കുരിശ് സിനിമയ്ക്കായും ഡബ്ബ് ചെയ്തു. 

പിന്നീട് 2016 ല്‍ മോന്‍ ജനിച്ചതോടെ താരം നാട്ടില്‍ വന്നു സ്ഥിരതാമസമാക്കി. മാധവ് ആണ് സംഗീതയുടെയും വിനുവിന്റെയും മകന്‍. അമ്മ മഞ്ജുഷ എല്‍ഐസി അഡ്വൈസറാണ്. അനിയത്തി ശ്രുതി സിംഗപ്പൂരില്‍ ജോലി ചെയ്യുന്നു. എറണാകളത്തു തന്നെയാണ് വിനുവിന്റെ വീട്. വിനുവിന്റെ വീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. 2017 മുതല്‍ വീണ്ടും ഡബ്ബിങ് തുടങ്ങി. പീന്നീട് ഒരു വര്‍ഷത്തിനുശേഷം വീണ്ടും താരം ഇപ്പോള്‍ അഭിനയരംഗത്തും സജീവമായിരിക്കയാണ്. നീലക്കുയില്‍, മഴവില്‍ മനോരമയിലെ 'സ്ത്രീപദം' എന്നീ സീരിയലുകളാണ് ഇപ്പോള്‍ സംഗീത ചെയ്തു കൊണ്ടിരിക്കുന്നത്.

Chembakame album actress Sangeetha real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES