Latest News

ആ കുഞ്ഞ് നിന്റെ മുന്നിലായിരിക്കില്ലേ കരഞ്ഞിട്ടുണ്ടാവുക? മനുഷ്യമൃഗം എന്നുപോലും നിന്നെ വിളിക്കാന്‍ പറ്റില്ല: സ്വന്തം സുഖത്തിനു വേണ്ടി ബലികൊടുത്തത് പാവം കുഞ്ഞിനെ;ഇങ്ങനെയുള്ള മനുഷ്യ പിശാചുക്കള്‍ ഇനിയൊരിക്കലും വെളിച്ചം കാണരുത്; കുറിപ്പുമായി സീമാ ജി നായര്‍

Malayalilife
 ആ കുഞ്ഞ് നിന്റെ മുന്നിലായിരിക്കില്ലേ കരഞ്ഞിട്ടുണ്ടാവുക? മനുഷ്യമൃഗം എന്നുപോലും നിന്നെ വിളിക്കാന്‍ പറ്റില്ല: സ്വന്തം സുഖത്തിനു വേണ്ടി ബലികൊടുത്തത് പാവം കുഞ്ഞിനെ;ഇങ്ങനെയുള്ള മനുഷ്യ പിശാചുക്കള്‍ ഇനിയൊരിക്കലും വെളിച്ചം കാണരുത്; കുറിപ്പുമായി സീമാ ജി നായര്‍

നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത് വരുകയാണ്. മനുഷ്യ മനസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.കുഞ്ഞിന്റെ ശരീരത്തില്‍ അമ്പതിലധികം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരിച്ച് സീമാ ജി നായര്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പിഞ്ചു കുഞ്ഞിനോട് ക്രൂരത കാട്ടിയ പ്രതികള്‍ക്ക് ഒരിക്കലും ജാമ്യം കിട്ടരുതെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും നടി സീമ ജി. നായര്‍ കുറിച്ച ഒന്നര വയസിനുള്ളില്‍ കുഞ്ഞ് അനുഭവിച്ച വേദനകള്‍ക്ക് ഒരു കണക്കും ഉണ്ടായിരുന്നില്ലല്ലോ എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേട്ടപ്പോള്‍ മരവിച്ചു പോയെന്നും സീമ ജീ. നായര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം
'മകനേ വിട... ഇങ്ങനെ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിക്കനയിരുന്നൊ നിന്റെ വിധി. ഒന്നര വയസ്സിനുള്ളില്‍ നീ അനുഭവിച്ചു തീര്‍ത്ത വേദനകള്‍ക്ക് ഒരു കണക്കും ഉണ്ടായിരുന്നില്ലല്ലോ. ഈ കുഞ്ഞുശരീരത്തില്‍ അന്‍പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കേട്ടപ്പോള്‍ മരവിച്ചുപോയി ഞങ്ങള്‍. നിന്റെ കുഞ്ഞുകൈകള്‍ തല്ലിയൊടിച്ചു പ്ലാസ്റ്റര്‍ ഇട്ടപ്പോള്‍, നിന്റെ അമ്മ എന്ന് പറയുന്നവള്‍ അതെടുത്തു സ്റ്റാറ്റസ് ആക്കി.

രണ്ടു കയ്യും ഒരേരീതിയില്‍ ഒടിഞ്ഞപ്പോള്‍ ആരും തിരക്കിയില്ലേ എന്ത് സംഭവിച്ചുവെന്ന്? ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഭാഗ്യം ഇല്ലാത്ത എത്രയൊ പേര്‍ ഇവിടെയുണ്ട്. എന്തിനാ ദൈവമേ ഇങ്ങനെയുള്ള സ്ത്രീകള്‍ക്കു ഇതിനുള്ള ഭാഗ്യം കൊടുക്കുന്നത്? 'അമ്മ'എന്ന വാക്കിന് ഒരുപാടര്‍ത്ഥം ഉണ്ട്... സ്വന്തം സുഖത്തിനു വേണ്ടി നീ ബലികൊടുത്തത് ഒരു പാവം കുഞ്ഞിനെയായിരുന്നു. നിന്റെ രക്തത്തിനെ കൊല്ലാകൊല ചെയ്യാന്‍ അവന് നീ ഇട്ടുകൊടുത്തില്ലേ.

ഈ പൊന്നു കുഞ്ഞിനെ, ഓരോ ഉപദ്രവങ്ങള്‍ തുടരുമ്പോളും ആ കുഞ്ഞു നിന്റെ മുന്നില്‍ ആയിരിക്കില്ലേ കരഞ്ഞിട്ടുണ്ടാവുക. മനുഷ്യ മൃഗം എന്ന് പോലും നിന്നെ വിളിക്കാന്‍ പറ്റില്ല. അതിന്റെ മുകളില്‍ വല്ല വാക്കുകള്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കാം. ഇങ്ങനെയുള്ള മനുഷ്യ പിശാചുക്കള്‍ ഇനിയൊരിക്കലും വെളിച്ചം കാണരുത്. ഒരിക്കലും ഇവള്‍ക്കും, അവനും, ജാമ്യം കിട്ടരുത്,' സീമ ജി. നായര്‍ കുറിച്ചു.

seema g nair about nedumangad baby murder

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES