ജനപ്രിയനായകന് ദിലീപിന്റെ പുതിയ ചിത്രം മൈ സാന്റ മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ ഓടുകയാണ് . സാന്റാക്ലോസിനെ കഥാപാത്രമാക്കിയുള്ള സിനിമകള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. പാട്ട് സീനിലൊക്കെയേ സാന്റയെ കാണാറുള്ളൂ. അതും മുഖംമൂടി വെച്ചാണ് കാണാറുള്ളത്. 7 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ക്രിസ്മസ് ദിനത്തില്‍ സാന്റാക്ലോസ് വരികയാണ്. കുട്ടികളുടെ ആഗ്രഹങ്ങളും സന്തോഷങ്ങളുമൊക്കെ ചെയ്തുകൊടുക്കുന്ന സാന്റായായാണ് താനെത്തിയതെന്നും താരം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .
സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ തനിക്ക് ആകര്‍ഷകമായി തോന്നിയത് ഇതാണെന്നും അദ്ദേഹം പറയുന്നു. അത് പ്രേക്ഷകരും സ്വീകരിച്ചതിന്റെ സന്തോഷമുണ്ട്. കുറേ സീരിയസ് സിനിമകളാണ് ചെയ്യാനുള്ളത്. അതില്‍ പലതും നീണ്ടുപോവുകയും ചെയ്തു. അതിനിടയിലാണ് ഈ ചിത്രമെത്തിയത്. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയാണ് മൈ സാന്റാ. കുട്ടികളെ ചിരിപ്പിക്കുകയെന്നുള്ളത് വലിയ കാര്യമാണ്. കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്്. ചിത്രത്തിലെ ഒരു ഗാനരംഗത്തിനായി ഒന്നരക്കോടിക്കടുത്താണ് ചിലവായത്. വിദ്യസാഗറിനൊപ്പം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് പെര്‍ഫോം ചെയ്തത്. ഗ്രാഫിക്സും മറ്റുമൊക്കെയുള്ളതും ഫൈറ്റുമൊക്കെ കുട്ടികള്‍ക്കും ഇഷ്ടമായിരുന്നു. കുട്ടികളുടെ മനസ്സോടെ വേണം ഈ ചിത്രത്തെ കാണാന്‍ പോവേണ്ടത്. ചിരിപ്പിക്കുന്നത് മാത്രമല്ല കണ്ണ് നനയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്നും താരം പറഞ്ഞു.
അതേസമയം ഷെയ്ന്‍ നിഗം വിഷയത്തില്‍ ദിലീപ് പ്രതികരിക്കാത്തത് എന്താണന്ന് ചോദിച്ചപ്പോള്‍ മുടിമുറിക്കുക എന്നത് ഒരാളുടെ പേഴ്സണല്‍ കാര്യമാണ്. എന്നാല്‍ അത് ഒരാളുടെ വിഷയത്തില്‍ നിന്നും പത്ത് രണ്ടായിരം പേരുടെ വിഷയമായി മാറുകയായിരുന്നു. കമ്മിറ്റ്മെന്റാണ് ഇവിടെ വിഷയമായത്. ഒരുനാണയത്തിന് രണ്ടുവശമുണ്ടെന്ന പോലെയാണ്. ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റിയിട്ടില്ല. ഷെയ്നുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല, എല്ലാം കേട്ടറിവ് മാത്രമേയുള്ളൂവെന്നും ദിലീപ് പറഞ്ഞു