Latest News

തല മുണ്ഡനം ചെയ്ത് പുതിയ മെയ്ക്ക് ഓവറില്‍ ലെന....! താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
തല മുണ്ഡനം ചെയ്ത് പുതിയ മെയ്ക്ക് ഓവറില്‍ ലെന....! താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളസിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാമ് ലെന. സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍കൊണ്ടും അഭിനയമികവ് കൊണ്ടും മലയാളികളുടെ മനം കവര്‍ന്ന ഇഷ്ടതാരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബോധി എന്ന സംഗീത ആല്‍ബത്തിന് വേണ്ടിയാണ് പുതിയ ഗെറ്റപ്പില്‍ താരമെത്തുന്നത്. തല മുണ്ഡനം ചെയ്താണ് താരത്തിന്റെ മെയ്‌ക്കോവര്‍.  
ഫേസ്ബുക്ക് പോസ്റ്റിലാണ് ലെന ബോധിയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആല്‍ബമെന്ന ക്രെഡിറ്റുമായാണ് ബോധി, ഗതി, മുക്തി' എന്ന ത്രിഭാഷാ സംഗീത ആല്‍ബം ഇറങ്ങുന്നത്. 

ഗോദ സിനിമയുടെ സഹ സംവിധായകനായ ജിതിന്‍ലാലിന്റെ സംവിധാനം സംരഭത്തിലാണ് ആല്‍ബം ഒരുങ്ങുന്നത്. ദോയിലെ നായിക വാമിഖ, നൈല ഉഷ എന്നിവരും ആല്‍ബത്തിലുണ്ട്. മ്യൂസിക് ആല്‍ബം ബോധിയുടെ ട്രെയിലര്‍ ഉടനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ ആല്‍ബം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയത്തിലാണ് ബോധി ചിത്രീകരിച്ചിട്ടുള്ളത്

Read more topics: # Bodhi,# album,# lena,# new look
Bodhi,album,lena,new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES