ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയ്ക്ക് 16ാം പിറന്നാള്‍; ആശംസകളുമായി താരലോകം; പാത്തുവിന്റെ ചിത്രം പങ്കുവച്ച് കൊച്ചച്ഛന്‍ പൃഥ്വിരാജും

Malayalilife
ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയ്ക്ക് 16ാം പിറന്നാള്‍; ആശംസകളുമായി താരലോകം; പാത്തുവിന്റെ ചിത്രം പങ്കുവച്ച് കൊച്ചച്ഛന്‍ പൃഥ്വിരാജും

ലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിലെന്ന പോലെ ഡാന്‍സിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാര്‍ഥന. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. അമ്മയെ പോലെ തന്നെ അപാര ഫാഷന്‍ സെന്‍സുള്ള കുട്ടിയാണ് പാത്തുവും. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്ന പാത്തു ഈ ചിത്രങ്ങളൊക്കെയും പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് മേക്കപ്പ് ട്യൂട്ടോറിയലുമായി പ്രാര്‍ഥന എത്തിയിരുന്നു. മുടിയിലും വ്യത്യസ്ത ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കാറുണ്ട് താരം. ഇന്നാണ് പാത്തുവിന്റെ 16ാം പിറന്നാള്‍ കുടുംബം ഒന്നടങ്കം പ്രാര്‍ഥനയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാളിന് മുന്നോടിയായി തന്റെ ഹെയര്‍ സ്‌റ്റൈലിലും കളറിലും പാത്തു മാറ്റം വരുത്തിയിരുന്നു. ചുവന്ന നിറം നല്‍കിയിരുന്ന മുടിയില്‍ നീല നിറമേകിയ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇപ്പോള്‍ പാത്തുവിന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് സോഷ്യല്‍മീഡിയിയല്‍ വൈറലാകുന്നത്. വീട്ടില്‍ തന്നെ കേക്ക് മുറിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അച്ഛന്‍ ഇന്ദ്രജിത്തും അമ്മ പൂര്‍ണിമയും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഒരു കുരുന്നു പെണ്‍കുഞ്ഞില്‍ നിന്നും നീ ദയാലുവും സുന്ദരിയും നല്ലൊരു ആളായും വളരുന്ന കാഴ്ച അത്ഭുതകരമായിരുന്നു. നിന്നില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു. അതിന് നന്ദി. സ്വര്‍ണം കൊണ്ടുള്ള ഹൃദയമാണ് നിനക്ക്. അച്ഛനും അമ്മയും എന്നും നിന്നെയൊര്‍ന്ന് അഭിമാനപ്പെടും. നിന്റെ സംഗീതവും നിഷ്‌കളങ്കതയും എന്നും ഇങ്ങനെ തന്നെ വയ്ക്കൂ എന്നാണ് അച്ഛന്‍ ഇന്ദ്രജിത്ത് മകള്‍ക്ക് നല്‍കിയ ആശംസ. മധുരമുള്ള 16 വര്‍ഷങ്ങളെന്നാണ് മകള്‍ക്ക് 16ാം പിറന്നാള്‍ ആശംസിച്ച് പൂര്‍ണിമ കുറിച്ചത്. പാത്തുവിനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചാണ് കൊച്ചച്ഛനായ പൃഥ്വിരാജ് ആശംസ അറിയിച്ചത്. ഇവര്‍ക്ക് പുറമേ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, നിമിഷ സജയന്‍ എന്നീ നടിമാരും പ്രാര്‍ഥനയുടെ സമപ്രായക്കാരും കൂട്ടുകാരായ സാനിയ ഈയ്യപ്പന്‍, അനിഖ സുരേന്ദ്രന്‍, ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പാത്തുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇവര്‍ ആശംസകള്‍ അറിയിച്ചത്. ഈ ഒരു ചിത്രം മാത്രമേ നമുക്കൂള്ളൂവെന്നാണ് ഒരു ചിത്രം പങ്കുവച്ച് അദ്വൈത് കുറിച്ചത്. അച്ഛന്‍മാരുടെ സൗഹൃദം മക്കളും സൂക്ഷിക്കുന്നതില്‍ സന്തോഷമെന്നാണ് ആരാധകരും പറയുന്നത്. ഹാപ്പി ബര്‍ത്ത് ഡേ ബ്യൂട്ടിഫുള്‍ എന്നാണ് അനിഖ കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ പാത്തുവിന് പിറന്നാള്‍ ആശംസിച്ചും നിരവധി ആള്‍ക്കാര്‍ എത്തുന്നുണ്ട്.

Read more topics: # Prarthana Indrajith,# new look,# birthday,# 16
Prarthana Indrajith celebrates 16th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES