Latest News

നടി ലിജോ മോളെ ഓർമ്മയില്ലേ; താരത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ടോ; വൈറലായി താരത്തിന്റെ ലുക്ക്

Malayalilife
  നടി ലിജോ മോളെ ഓർമ്മയില്ലേ; താരത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ടോ; വൈറലായി താരത്തിന്റെ ലുക്ക്

ഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരാണ് ലിജോമോള്‍. പിന്നീട് തമിഴിലും മികച്ച വേഷങ്ങളിലൂടെ തിളങ്ങി. സഹതാരമായി സിനിമയിലെത്തി ഇപ്പോള്‍ നായിക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് ലിജോ മോള്‍ ജോസ്. മലയാള സിനിമയിലൂടെയാണ് ലിജോ മോള്‍ ബിഗ് സ്‌ക്രീനിലേക്ക് രംഗപ്രവേശം ചെയ്യുന്നതെങ്കിലും തമിഴ് സിനിമയിലൂടെയാണ് ലിജോമോള്‍ക്ക് കൂടുതല്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീം എന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത് ലിജോ മോളാണ്. തുടര്‍ന്നും തമിഴ് സിനിമകളില്‍ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. തമിഴ് സിനിമകളില്‍ തിളങ്ങുന്ന ലിജോ മോളുടെ പുതിയ രൂപമാറ്റമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇതിനെതിരെ വിമര്‍ശനങ്ങളും നിരവധി ഉയരുന്നുണ്ട്. ലിജോമോള്‍ വണ്ണം വച്ചല്ലോ, എന്തു പറ്റി ഇങ്ങനെ പെട്ടെന്ന് വണ്ണം വയ്ക്കാന്‍, വല്ല അസുഖവും ഉണ്ടോ, നേരത്തെ ആയിരുന്നു ഭംഗി തുടങ്ങിയ ശരീരത്തെയും വണ്ണത്തെയും കുറ്റപ്പെടുത്തുന്ന കമന്റുകള്‍ ആണ് കൂടുതലും. മലയാളത്തില്‍ അഭിനയിച്ചപ്പോള്‍ മെലിഞ്ഞ് സുന്ദരിയായിരുന്നു എന്നും തമിഴിലേക്ക് പോയപ്പോള്‍ വണ്ണം വെച്ചു എന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ചിലര്‍ ലിജോ മോളുടെ വിവാഹം കഴിഞ്ഞ് അറിഞ്ഞ് ഗര്‍ഭിണിയാണോ എന്നാണ് ചോദിക്കുന്നത്. വിവാഹം കഴിഞ്ഞല്ലൊ ഒരു വര്‍ഷം ആയില്ലേ, വിശേഷം ഇല്ലേ, അതുകൊണ്ടാണോ വണ്ണം വെച്ചത് എന്നുള്ള കളിയാക്കലും ഉണ്ട്.

ഒരു പ്രസ് മീറ്റിന് എത്തിയപ്പോഴാണ് താരത്തിന്റെ പുതിയ രൂപമാറ്റം ആരാധകര്‍ കണ്ടത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാതെയാണ് ലിജോമോള്‍ പ്രസ് മീറ്റ് കഴിഞ്ഞ് പോയത്. എന്നാല്‍ തമിഴില്‍ അഭിനയിച്ചിട്ടും വളരെ സിമ്പിളായി തന്നെ മീറ്റിങ്ങിന് വന്നത് കണ്ടോ എന്നും ആരാധകര്‍ പ്രശംസിക്കുന്നു. ഒരു സാധാരണ മഞ്ഞ കുര്‍ത്തയും മേക്കപ്പ് ഒന്നുമില്ലാതെയാണ് ഇന്നത്തെ ദിവസം ലിജോമോള്‍ മീഡിയയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനെ പ്രശംസിച്ചും ചിലര്‍ എത്തുന്നുണ്ട്.  

2021 ഒക്ടോബറിലാണ് ലിജോമോള്‍ വിവാഹിതയാകുന്നത്. അരുണ്‍ ആന്റണിയാണ് താരത്തിന്റം ജീവിത പങ്കാളി. വിവാഹ ശേഷവും സിനിമയില്‍ അഭിനയിക്കാനാണ് ലിജോയുടെ തീരുമാനം. ഇതിനു മുന്‍പ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടന്‍ ഷാലു റഹീമിന്റെ പേരിലായിരുന്നു ഗോസിപ്പുകള്‍ ഉണ്ടായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി നടനാണ് രംഗത്തെത്തിയത്. മലയാളത്തില്‍ വീണ്ടും ലിജോമോള്‍ വരുന്നത് അടുത്ത മാസം 5ന് റിലീസ് ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന സിനിമയിലൂടെയാണ്.
 

Read more topics: # Actress lijomol ,# new look
Actress lijomol new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES