Latest News

കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഷാജി കൈലാസ് ചിത്രം ഹണ്ട് ഓഗസ്റ്റ് 9-ന്

Malayalilife
 കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഷാജി കൈലാസ് ചിത്രം ഹണ്ട് ഓഗസ്റ്റ് 9-ന്

തെന്നിന്ത്യന്‍ നായിക ഭാവനയെ പ്രധാന കഥാപാത്രമാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസ് ഒരുക്കിയ ഹണ്ട് എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് ഒന്‍പതിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ ഏതാനും കോളേജുകളില്‍ എത്തിയ ഭാവനക്കും സംഘത്തിനും ലഭിച്ചത് വമ്പന്‍ സ്വീകരണം. 

ആലുവ യു സി കോളേജ്, സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്ന ഭാവന, അദിതി രവി, ഡെയ്ന്‍ ഡേവിഡ്, രാഹുല്‍ മാധവ്, നന്ദു, സുരേഷ് കുമാര്‍, ദിവ്യ നായര്‍, രചയിതാവ്  നിഖില്‍ ആനന്ദ്, നിര്‍മ്മാതാവ് കെ രാധാകൃഷ്ണന്‍ എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ കോളേജ് ക്യാമ്പസിനെ ഇളക്കി മറിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ഇവരുടെ  ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനുമോഹന്‍, ചന്തുനാഥ്, നന്ദു, ബിജു പപ്പന്‍, കോട്ടയം നസീര്‍, ജി. സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, കിജന്‍ രാഘവന്‍, ദിവ്യാ നായര്‍, സോനു  എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ - നിഖില്‍ ആനന്ദ്, വരികള്‍ - സന്തോഷ് വര്‍മ്മ, ഹരിതാ നാരായണന്‍, സംഗീതം- കൈലാസ് മേനോന്‍, ഛായാഗ്രഹണം- ജാക്‌സന്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - ഏ. ആര്‍ അഖില്‍, കലാസംവിധാനം - ബോബന്‍, കോസ്റ്റ്യും ഡിസൈന്‍ - ലിജി പ്രേമന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, ഓഫീസ് നിര്‍വ്വഹണം - ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് -  പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ. ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍, പി ആര്‍ ഒ ശബരി.

Read more topics: # ഹണ്ട്
BHAVANA AND TEAM HUNT in colleges

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES