Latest News

ത്രില്ലടിപ്പിക്കാന്‍ ഷാജി കൈലാസിന്റെ 'ഹണ്ട്' സ്‌നീക്ക് പീക്ക്; ഭാവന നായികയായി എത്തുന്ന ചിത്രത്തിന്റെ വീഡിയോ കാണാം

Malayalilife
ത്രില്ലടിപ്പിക്കാന്‍ ഷാജി കൈലാസിന്റെ 'ഹണ്ട്' സ്‌നീക്ക് പീക്ക്; ഭാവന നായികയായി എത്തുന്ന ചിത്രത്തിന്റെ വീഡിയോ കാണാം

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 23 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രാധാന്യത്തോടെ എത്തുന്നത് ഭാവനയുടെയും രണ്‍ജി പണിക്കരുടെയും കഥാപാത്രങ്ങളാണ്.

മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രാഹുല്‍ മാധവ്, ഡെയ്ന്‍ ഡേവിഡ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികള്‍. ഇവരെല്ലാം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധാനം ചെയ്യുന്നു. ഡോ. കീര്‍ത്തി എന്നാണ് ഭാവന അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് സര്‍വ്വീസില്‍ പ്രവേശിക്കുന്നവരില്‍ സീനിയറാണ് ഡോ. കീര്‍ത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.

ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പാലക്കാട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അതിഥി രവി, രണ്‍ജി പണിക്കര്‍ എന്നിവര്‍ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ജി സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖില്‍ ആനന്ദ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരിനരായണന്‍, സംഗീതം കൈലാസ് മേനോന്‍, ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് എ ആര്‍ അഖില്‍, കലാസംവിധാനം ബോബന്‍, കോസ്റ്റ്യൂം ഡിസൈന്‍ ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍. ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണന്‍ ആണ് നിര്‍മ്മാണം. ഇ 4 എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഹരി തിരുമല.

Hunt sneak Peek Shaji Kailas Bhavana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക