ഷാജി കൈലാസിന്റെ ഹണ്ട് ഓഗസ്റ്റ് ഒമ്പതിന് റിലീസിന്;  ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന ടീസര്‍ കാണാം

Malayalilife
 ഷാജി കൈലാസിന്റെ ഹണ്ട് ഓഗസ്റ്റ് ഒമ്പതിന് റിലീസിന്;  ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന ടീസര്‍ കാണാം

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുന്നു.ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ ത്തന്നെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുള്‍മുനയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

.ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്‌സ്യല്‍ ഡയറക്ടറില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും.മെഡിക്കല്‍ കാംബസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കാംബസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ്ഈ ചിത്രം നിവര്‍ത്തുന്നത്.അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ - നിഖില്‍ ആന്റെണി.ഗാനങ്ങള്‍ - സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍ - സംഗീതം - കൈലാസ് മേനോന്‍ ,ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍,എഡിറ്റിംഗ് - അജാസ് മുഹമ്മദ്.കലാസംവിധാനം - ബോബന്‍.മേക്കപ്പ് - പി.വി.ശങ്കര്‍.കോസ്റ്റ്യും - ഡിസൈന്‍ - ലിജി പ്രേമന്‍.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - മനു സുധാകര്‍ഓഫീസ് നിര്‍വഹണം - ദില്ലി ഗോപന്‍.പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - ഷെറിന്‍ സ്റ്റാന്‍ലി. പ്രതാപന്‍ കല്ലിയൂര്‍.പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - സഞ്ജു ജെ.ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ഓഗസ്റ്റ് ഒമ്പതിന് ഈ ചിത്രംഈ ഫോര്‍ എന്റെര്‍ ടൈം മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.വാഴൂര്‍ ജോസ്.ഫോട്ടോ ഹരി തിരുമല

Read more topics: # ഹണ്ട്
Hunt Official Teaser Shaji Kailas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES