Latest News

'കേളീ കദംബം പൂക്കും കേരളം'; നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ ഗാനഗന്ധര്‍വന്റെ സ്വരമാധുര്യം; അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷ ചടങ്ങില്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദം എടത്ത് പറഞ്ഞ് ഗായകന്‍; വൈറലായി ഗാനവും

Malayalilife
 'കേളീ കദംബം പൂക്കും കേരളം'; നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ ഗാനഗന്ധര്‍വന്റെ സ്വരമാധുര്യം; അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷ ചടങ്ങില്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദം എടത്ത് പറഞ്ഞ് ഗായകന്‍; വൈറലായി ഗാനവും

കോവിഡ് കാലത്തിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് പൊതുവേദിയില്‍. അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷ പരിപാടിയിലാണ് ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളെ ആവേശത്തിലാക്കി ക്കൊണ്ട് അദ്ദേഹം വീണ്ടും സാന്നിധ്യമറിയിച്ചത്. പാട്ടും പ്രിയപ്പെട്ട ചിന്തകളും പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോകള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. 

ശ്രീനാരായണ ഗുരുവിന്റെ വിശ്വപ്രസിദ്ധമായ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരേന വാഴുന്ന മാതൃകാസ്ഥാനമാണിത്...' എന്ന വരികള്‍ വീണ്ടും ആ ഗന്ധര്‍വസംഗീതത്തില്‍ മുഴങ്ങിയപ്പോള്‍ വന്‍ കയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. കേരളത്തെ എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നത് അവിടുത്തെ പരസ്പരമുള്ള മതസൗഹാര്‍ദമാണെന്നും അത് ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും യേശുദാസ് ഓര്‍മ്മിപ്പിച്ചു. 

കോവിഡ് മഹാമാരിയുടെ കാലം മുതല്‍ അമേരിക്കയിലെ ഡാലസില്‍ വിശ്രമജീവിതം നയിക്കുകയാണ് കെ.ജെ. യേശുദാസ്. അടുത്തകാലത്തായി പൊതുവേദികളില്‍ നിന്നോ വിദേശയാത്രകളില്‍ നിന്നോ അദ്ദേഹം തികച്ചും വിട്ടുനില്‍ക്കുകയായിരുന്നു. സംഗീതത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും അറിയാനും ഈ ഒരു ജന്മം മാത്രം പോരെന്നു പറഞ്ഞാണ് ഗാനഗന്ധര്‍വന്‍ വേദിയില്‍ നിന്നും മടങ്ങിയത്.

 

Yesudas SIng a song in usa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES