Latest News

'മോര്‍ച്ചറിയില്‍ നിന്നും കേട്ട കരച്ചില്‍ ഏതു പെണ്‍കുട്ടിയുടെ?; ഹണ്ട് ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു

Malayalilife
'മോര്‍ച്ചറിയില്‍ നിന്നും കേട്ട കരച്ചില്‍ ഏതു പെണ്‍കുട്ടിയുടെ?; ഹണ്ട് ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു

നിന്നെപ്പോലൊരു ഫസ്റ്റ് ഇയര്‍ സ്റ്റുഡന്റ് രാത്രിയില്‍ അതുവഴി പോയപ്പോള്‍ മോര്‍ച്ചറിയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു.. ആരാന്നറിയാന്‍ വേണ്ടി ആ ചെറുക്കന്‍ അങോട്ട് ഓടിക്കയറിയപ്പോള്‍ ആരെയും കണ്ടില്ല. തിരിച്ചിറങ്ങാന്‍ വേണ്ടി മോര്‍ച്ചറിയുടെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ തുറക്കാനും പറ്റിയില്ല. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ട്രയിലറിലെ ചില ഭാഗങ്ങളാണ്. 

ഒരു മര്‍ഡര്‍ മിസ്റ്ററിയുടെ എല്ലാ മൂഡും നിലനിര്‍ത്തിയുള്ള ട്രയിലര്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.

ഷാജി കൈലാസ് എന്ന സംവിധായകന്റ കരവിരുതും, കാമ്പുള്ള തിരക്കഥയുടെ പിന്‍ബലവും ഈ ചിത്രത്തെ ഏറെ ദൃഗ്യ മനോഹരമാക്കുമെന്നതില്‍ സംശയമില്ല. ചിത്രത്തില്‍ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്. 

തിരക്കഥ - നിഖില്‍ ആന്റെണി. ഗാനങ്ങള്‍ - സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍ - സംഗീതം - കൈലാസ് മേനോന്‍ ,ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - അഖില്‍ കലാസംവിധാനം - ബോബന്‍. മേക്കപ്പ് - പി.വി.ശങ്കര്‍. കോസ്റ്റ്യും - ഡിസൈന്‍ - ലിജി പ്രേമന്‍. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - മനു സുധാകര്‍ ഓഫീസ് നിര്‍വഹണം - ദില്ലി ഗോപന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - ഷെറിന്‍ സ്റ്റാന്‍ലി. പ്രതാപന്‍ കല്ലിയൂര്‍. പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - സഞ്ജു ജെ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ഫോര്‍ എന്റെര്‍ടൈം മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്. ഫോട്ടോ. ഹരി തിരുമല


 

Read more topics: # ഹണ്ട്
Hunt Official Trailer Shaji Kailas Bhavana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക