മലയാളസിനിമയില്‍ മമ്മൂട്ടി എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ നോക്കികാണുന്നതും ആരാധിക്കുന്നതും അതുല്ല്യ പ്രതിഭയെന്ന പോലയാണ്. തുടക്കം മുതലേ ആരാധകരെ ഒരേപോലെ സംതൃപ്തിപ്പെടുന്ന നടനാണ്. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായിട്ടാണ് അദ്ദേഹം സിനിമയിലെത്താറുള്ളത്.
തൊണ്ണൂറുകളില്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ അഥര്‍വത്തിലെ അനുഭവം പങ്ക വെക്കുകയാണ് സംവിധായകന്‍ ഡെന്നീസ് ജോസഫ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് സില്‍ക്ക് സ്മിതയുടേത്. എന്നാല്‍ ചിത്രത്തില്‍ സില്‍ക്കിനെകൊണ്ടുവന്നത് അബദ്ധമായിപ്പോയെന്ന് സുഹൃത്തുക്കളില്‍ പലരും പറഞ്ഞെന്നും ആ ഒരു കാരണം കൊണ്ട് സിനിമ പലരും കാണാതെ പോയെന്നും പറയുകയാണ് സംവിധായകന്‍ തുറന്ന് പറഞ്ഞു.
മമ്മൂട്ടി എന്ന മഹാനടന്റെ സിനിമാ കരിയറിലെ ക്ലാസ്സ് സിനിമകളില്‍ ഒന്നാണ് അഥര്‍വ്വം .മമ്മൂട്ടി പ്രധാനകഥാപാത്രമായി ചാരുഹാസന്‍, തിലകന്‍, പാര്‍വതി,ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.'ആ സമയത്ത് അഡള്‍ട്ട് റോളുകള്‍ ചെയ്യുന്ന ഒരു നടിയെ ആ കഥാപാത്രമായി തിരഞ്ഞെടുത്താല്‍ ജനങ്ങള്‍ ആ സിനിമ കണാന്‍ വരില്ലെന്നായിരുന്നു അന്ന് പല സുഹൃത്തുക്കളും പറഞ്ഞത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. സില്‍ക്ക് സ്മിത അഭിനയിച്ച പടമെന്ന രീതിയില്‍ ചിത്രം കുഴപ്പം പിടിച്ചതാണോ എന്നു കരുതി പല കുടുംബപ്രേക്ഷകരും ചിത്രം കാണാന്‍ തീയേറ്ററുകളിലെത്തിയില്ലെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.